Main News

ശ്വാസകോശത്തിൽ മുഴ, മാർപ്പാപ്പയ്ക്ക് ശസ്ത്രക്രിയ വേണ്ടി വരുമെന്ന് വത്തിക്കാൻ

ശ്വാസകോശത്തിൽ കണ്ടെത്തിയ ചെറിയ മുഴ നീക്കം ചെയ്യുന്നതിനായി വരും ദിവസങ്ങളിൽ ശസ്ത്രക്രിയക്ക് വിധേയനാകുമെന്ന് ലെയോ പതിനാലാമൻ പാപ്പ അറിയിച്ചു. ഞായറാഴ്ച വത്തിക്കാനിൽ നടന്ന ത്രികാല പ്രാർത്ഥനയ്ക്കിടെയാണ് പരിശുദ്ധ പിതാവ് ഈ വിവരം വിശ്വാസികളുമായി പങ്കുവെച്ചത്.

പ്രാഥമിക ഘട്ടത്തിൽ തന്നെ മുഴ കണ്ടെത്തിയതായും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം റോമിലെ ജെമെല്ലി ആശുപത്രിയിലാണ് ശസ്ത്രക്രിയ നടക്കുന്നതെന്നും പാപ്പ വ്യക്തമാക്കി. അടുത്ത ആഴ്ചയുടെ ആദ്യ ദിവസങ്ങളിൽ ശസ്ത്രക്രിയ നടക്കുമെന്നും തുടർന്ന് ഒരാഴ്ചത്തെ വിശ്രമം ആവശ്യമായി വരുമെന്നും വത്തിക്കാൻ പ്രസ്സ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി അറിയിച്ചു.

ഈ സമയത്ത് ആത്മീയമായി ഒപ്പം നിൽക്കുന്ന എല്ലാവർക്കും നന്ദി അറിയിച്ച പാപ്പ, തനിക്കായി പ്രത്യേകമായി പ്രാർത്ഥിക്കണമെന്നും ലോകമെമ്പാടുമുള്ള വിശ്വാസികളോട് അഭ്യർത്ഥിച്ചു. ശ്വാസകോശത്തിൽ കണ്ടെത്തിയ ചെറിയ മുഴ നീക്കം ചെയ്യുന്നതിനായി വരും ദിവസങ്ങളിൽ ശസ്ത്രക്രിയക്ക് വിധേയനാകുമെന്ന് ലെയോ പതിനാലാമൻ പാപ്പ അറിയിച്ചു. ഞായറാഴ്ച വത്തിക്കാനിൽ നടന്ന ത്രികാല പ്രാർത്ഥനയ്ക്കിടെയാണ് പരിശുദ്ധ പിതാവ് ഈ വിവരം വിശ്വാസികളുമായി പങ്കുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *