പാലാ നഗരസഭ, 13 -ാം വാർഡ് മുരിക്കുംപുഴയിൽ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി മോന്തക്കര ഭാഗത്ത് 30 സെൻ്റ് സ്ഥലത്ത് 300 ചുവട് കപ്പകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഇന്ന് നടന്നു. ഇതോടൊപ്പം കപ്പയുടെ വിപണനവും ആരംഭിച്ചു.
വാർഡ് കൗൺസിലർ ബിജു പുളിക്കകണ്ടം ചടങ്ങിൻ്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
കൗൺസിലർമാരായ അഡ്വ: ബിനു പുളിക്കകണ്ടം, സെബാസ്റ്റ്യൻ പനയ്ക്കൽ, സിജി ടോണി, ദിയ ബിനു പുളിക്കകണ്ടം , നഗരസഭാ കോർഡിനേറ്റർ അജിത്ത് കുമാർ പി. എം ,
പങ്കജാക്ഷൻ വേലിക്കകത്ത് , തൊഴിലുറപ്പ് ജീവനക്കാരുടെ പ്രതിനിധി സുജാത സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.
കൃഷി ചെയ്യാനായി സൗജന്യമായി ഭൂമി വിട്ടുതന്ന , ഡാലിയ സുരേഷ് മുണ്ടപ്ലാക്കലിനെ,
ദിയ ബിനു പുളിക്കകണ്ടം പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങിനു ശേഷം, കപ്പകൊണ്ടുണ്ടാക്കിയ സ്വാദിഷ്ടമായ വിഭവങ്ങളും നാടൻ കറികളുമായി നിരവധിയാളുകൾ പങ്കെടുത്ത സ്നേഹവിരുന്നും നടന്നു.





