ഈരാറ്റുപേട്ട: വെൽഫെയർ പാർട്ടി ജില്ലാ സമ്മേളനം 2026 ഒക്ടോബർ 18 ഞായറാഴ്ച രാവിലെ 9 മണി മുതൽ ഈരാറ്റുപേട്ട ബറകാത്ത് സ്ക്വയർ ഓഡിറ്റോറിയത്തിൽ നടത്തപ്പെടും. വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിമാരായ ജ്യോതിവാസ് പറവൂർ, ഫായിസ് നീർക്കുന്നം എന്നിവർ പങ്കെടുക്കും.
സമ്മേളനത്തിന്റെ ജനറൽ കൺവീനറായി ജില്ലാ വൈസ് പ്രസിഡണ്ട് സുനിൽ ജാഫറിനെയും, കൺവീനറായി ജില്ലാ കമ്മിറ്റിയംഗം വി.എ. ഹസീബിനെയും തിരഞ്ഞെടുത്തു. ഈരാറ്റുപേട്ടയിലെ പാർട്ടി മുനിസിപ്പൽ കമ്മിറ്റി ഓഫീസിൽ നടന്ന സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ ജില്ലാ പ്രസിഡണ്ട് കെ.കെ.എം. സാദിഖ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് സുനിൽ ജാഫർ പ്രോഗ്രാം വിശദീകരിച്ച് സംസാരിച്ചു. വിവിധ വകുപ്പുകളുടെ കൺവീനർമാരെയും തിരഞ്ഞെടുത്തു.
നഗരി സംവിധാനം -ഷഹീർ വി.എം, പ്രചാരണം -യൂസുഫ് ഹിബ, പ്രതിനിധി – സുനിൽ ജാഫർ, ടെക്നിക്കൽ – അൻസാർ അലി, ഭക്ഷണം – പി.കെ. ഷാഫി, ഗസ്റ്റ് ആൻഡ് ട്രാൻസ്പോർട്ടേഷൻ- ഫിർദൗസ് റഷീദ്, ഈസ അബ്ദുല്ല, വളണ്ടിയർ – ജലാൽ, അനീഷ് ഹാറൂൺ, രജിസ്ട്രേഷൻ – അർച്ചന പ്രജിത്ത്, ഐഷാ ബായാന, മീഡിയ – അൻവർ ബാഷ, കെ.എ. സാജിദ്, സോഷ്യൽ മീഡിയ -ഷാനവാസ് പി.ജെ എന്നിവരാണ് ഭാരവാഹികൾ.
ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ജില്ലയിലെ പാർട്ടിയുടെ യൂണിറ്റ് തലം മുതൽ മണ്ഡലം തലം വരെയുള്ള സംഘടനാ തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയായി. ജില്ലാ സമ്മേളനത്തിൽ പുതിയ ജില്ലാ നേത്യത്വങ്ങളെ തെരഞ്ഞെടുക്കും.





