pala

പാലാ മുരിക്കുംപുഴ ദേവീക്ഷേത്രത്തിൽ ഭഗവതിക്ക് മുട്ടറക്കൽ

പ്രസിദ്ധമായ മുട്ടറക്കൽ വഴിപാടിന് പാലാ മുരിക്കുംപുഴ ദേവീക്ഷേത്രത്തിൽ 2026 ഒക്ടോബർ 6, ചൊവ്വാഴ്ച രാവിലെ 9 ന് ആരംഭം കുറിക്കും. പ്രധാനമായും മലപ്പുറം ജില്ലയിലെ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലാണ് മുട്ടറക്കൽ വഴിപാട് ഏറ്റവും പേരുകേട്ടത്.

ജീവിതത്തിലെ വിവിധ തരത്തിലുള്ള തടസ്സങ്ങളും രോഗങ്ങളും സകലവിധ ക്ലേശങ്ങളും ഭഗവതിയുടെ തിരുമുമ്പിൽ സമർപ്പിച്ച് അവയിൽ നിന്ന് മോചനം പ്രാപിക്കുന്നതിനായുള്ള സങ്കൽപ്പത്തിൽ നടത്തിവരുന്ന അത്യപൂർവ്വവും വിശിഷ്ഠവുമായ വഴിപാടാണ് മുട്ടറക്കൽ.

ക്ഷേത്രത്തിൽ നിന്നും ലഭ്യമാകുന്ന ഒരുക്കി, ശുദ്ധം ചെയ്ത നാളികേരം, ഉദ്ദിഷ്ടകാര്യം മനസ്സിൽ കുറിച്ച്, ഭക്തിയോടെ ദേവിയെ ധ്യാനിച്ച് , ക്ഷേത്ര ശ്രീകോവിലിന് പ്രദക്ഷിണം ചെയ്ത് പ്രത്യേകം പൂജകൾക്ക് ശേഷം തിരുനടയ്ക്കൽ ഒരുക്കിയിട്ടുള്ള പ്രത്യേക പീഠത്തിൽ ഉടയ്ക്കുന്ന വഴിപാടാണിത്.

ഈ വരുന്ന ചൊവ്വാഴ്ച രാവിലെ 9 ന് ക്ഷേത്രം തന്ത്രി, ബ്രഹ്മശ്രീ കുരുപ്പക്കാട്ട് ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്തത്തിൽ നടക്കുന്ന വഴിപാട് ആരംഭചടങ്ങിൽ മുരിക്കുംപുഴ ക്ഷേത്രം മേൽശാന്തി, ശ്രീകാന്ത് നമ്പൂതിരി വടുതലായിൽ ഇല്ലം , രാജീവ് നമ്പൂതിരി പൊതിയിൽ ഇല്ലം എന്നിവർ സഹ കാർമ്മികരാകും.

Leave a Reply

Your email address will not be published. Required fields are marked *