ബവ്റേജസ് ഔട്ട്ലെറ്റുകളിലെ തിരക്ക് കുറയ്ക്കാന്‍ സെല്‍ഫ് വെന്‍ഡിംഗ് മെഷീന് അവതരിപ്പിക്കാന്‍ ബവ്റേജസ് കോര്പ്പറേഷന് നടത്തുന്ന നീക്കവും മദ്യനയം രൂപീകരിക്കാന്‍ സര്‍ക്കാരിന്റെ പൊതുജനാഭിപ്രായ സ്വരൂപണവും ഒത്തുപോകില്ലെന്നും ബെവ്കോയ്ക്ക് മേല്‍ കര്‍ക്കശ നിയന്ത്രണം സര്‍ക്കാരിനുണ്ടാവണമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം.
ബെവ്കോയുടെ ഈ ‘ടെസ്റ്റ് ഡോസ് നീക്കം’ സര്‍ക്കാരിന്റെ സമീപത്തിന് വിരുദ്ധമാണ്. മെട്രോ സ്റ്റേഷനുകളില്‍ തുടക്കം കുറിക്കുന്നത് മറ്റ് ഔട്ട്ലെറ്റുകളിലും, ബസ് സ്റ്റേഷനുകളിലും, പൊതുസ്ഥലങ്ങളിലും വ്യാപകമാകുന്നതിന് കാരണമാകും.
റെയില്‍വേ സ്റ്റേഷനുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ മദ്യശാലകളോ മദ്യപരോ പ്രവേശിക്കാന്‍ പാടില്ലായെന്ന റെയില്‍ നിയമം നിലനില്‍ക്കെ തന്നെയാണ് യാത്രക്കാരെ കുടിപ്പിച്ചു വീഴ്ത്താന്‍ ബെവ്കോ നീക്കം നടത്തുന്നത്. ഇക്കാര്യത്തില്‍ റെയില്‍വേ നയം വ്യക്തമാക്കണമെന്ന് വക്താവും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ഒരു വശത്ത് കൊണ്ടുപിടിച്ച പൊതുജനാഭിപ്രായവും സംഘടനകളുടെ അഭിപ്രായവും തേടുകയും മറുവശത്തുകൂടി വിറ്റഴിക്കാന്‍ പുതുമാര്‍ഗ്ഗങ്ങള്‍ തേടുന്നത് പോലെയും സന്ദേഹമുണ്ടാകുകയാണ്. മദ്യലഭ്യത കുറച്ചുകൊണ്ടു വരുന്ന നയം തന്നെയാകണം പുതിയ നയത്തിലുമുണ്ടായിരിക്കേണ്ടത്.
പുതിയ മദ്യത്തിന് പേരിടാന്‍ അബ്കാരി ചട്ടം മറികടന്ന് പരസ്യം നല്‍കുകയും മത്സരം സംഘടിപ്പിച്ച് പ്രതിഫലം നല്‍കാനും നടത്തിയ നീക്കം പരാജയപ്പെട്ടുപോയത് ബെവ്കോയുടെ ഓര്‍മ്മയിലുണ്ടാകണം. ബവ്റേജസ് കോര്‍പ്പറേഷനും കണ്‍സ്യൂമര്‍ഫെഡും ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ച് വിതരണം ചെയ്യുന്നതിന് കൂടുതല്‍ ശ്രദ്ധചെലുത്തണം. പൊതുജനാരോഗ്യത്തെ കരുതി മദ്യവില്പനയില് നിന്നും ഈ രണ്ട് ഡിപ്പാര്‍ട്ടുമെന്റുകളും പിന്തിരിയണം.





