general

CMRL-എക്‌സാലോജിക് കേസ്: പിണറായി വിജയനെതിരെ കേസെടുക്കാന്‍ നിര്‍ദേശം; നീക്കവുമായി ഇ ഡി

മാ​സ​പ്പ​ടി കേ​സി​ൽ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി എ​ൻ​ഫോ​ഴ്സ്മെ​ൻ്റ് ഡ​യ​റ​ക്ട​റേ​റ്റ്. പ്ര​തി​പ​ക്ഷ നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ പി​ണ​റാ​യി വി​ജ​യ​നെ​തി​രെ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ഇ ​ഡി ഡി​ജി​പി​ക്ക് ക​ത്ത് ന​ൽ​കി.

മു​ഹ​മ്മ​ദ് റി​യാ​സ് എം​എ​ൽ​എ​യ്ക്കെ​തി​രെ​യും പി​ണ​റാ​യി​യു​ടെ മ​ക​ൾ വീ​ണ​ക്കെ​തി​രെ​യും അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്ക​ണം എ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. മാ​സ​പ്പ​ടി കേ​സി​ലെ ഇ​ഡി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ തെ​ളി​വു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും ഡി​ജി​പി​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്.

സെ​ക്ഷ​ൻ 66/2 പ്ര​കാ​ര​മാ​ണ് ഇ​ഡി ഡി​ജി​പി​ക്ക് ക​ത്ത​യ​ച്ചി​രി​ക്കു​ന്ന​ത്. പി​എം​എ​ൽ​എ വ​കു​പ്പ് പ്ര​കാ​രം ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് എ​ഫ്ഐ​ആ​ർ. ര​ജി​സ്റ്റ​ർ ചെ​യ്യ​ണം എ​ന്നാ​ണ് ക​ത്തി​ലെ പ്ര​ധാ​ന ആ​വ​ശ്യം. സി​എം​ആ​ർ​എ​ൽ-​എ​ക്സാ ലോ​ജി​ക് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വു​ക​ൾ അ​ട​ക്കം കൈ​മാ​റി​ക്കൊ​ണ്ടാ​ണ് ഡി​ജി​പി​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ള്ള​ത്.

Leave a Reply

Your email address will not be published. Required fields are marked *