mundakkayam

അധ്യാപക ദിനത്തിൽ രാജേഷ് എം.പിയെ ആദരിച്ചു

മുണ്ടക്കയം: അധ്യാപക ദിനത്തോടനുബന്ധിച്ച് മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ (NSS) നേതൃത്വത്തിൽ അധ്യാപക ദിനാചരണം സംഘടിപ്പിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ ദീർഘകാലം സീനിയർ അധ്യാപകനായും പ്രിൻസിപ്പാൾ ഇൻ ചാർജായും സേവനമനുഷ്ഠിച്ച രാജേഷ് എം.പിയെ ചടങ്ങിൽ ആദരിച്ചു.

സ്കൂളിന്റെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിലും വിദ്യാർത്ഥികളുടെ അക്കാദമികവും സർഗാത്മകവുമായ വളർച്ചയ്ക്കായി പ്രവർത്തിക്കുന്നതിലും രാജേഷ് എം.പി. നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് ചടങ്ങിൽ അനുസ്മരിച്ചു.

വി എച്ച് എസ് ഇ പ്രിൻസിപ്പാൾ രേഖാ മോൾ പി.ആർ. സ്വാഗതം പറഞ്ഞു. സുരേഷ് ഗോപാൽ പി.എസ്. (സീനിയർ അധ്യാപകൻ), സുനിൽകുമാർ ബി., രതീഷ് വി.എസ്. (NSS പ്രോഗ്രാം ഓഫീസർ) എന്നിവർ ആശംസകൾ നേർന്നു. അധ്യാപകരും NSS വോളണ്ടിയർമാരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *