pala

മാർ സ്ലീവാ മെഡിസിറ്റി പൾമണറി വിഭാ​ഗത്തിൽ നവീകരിച്ച വിവിധ ക്ലിനിക്കുകളുടെ ആശീർവാദം നടത്തി

പാലാ: മാർ സ്ലീവാ മെഡിസിറ്റി പൾമണറി വിഭാ​ഗത്തിൽ നവീകരിച്ച വിവിധ ക്ലിനിക്കുകളുടെയും, നൂതന അൾട്ര തിൻ ബ്രോങ്കോസ്കോപ്പിന്റെയും ആശീർവാദം നടത്തി. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ ആശീർവാദം നിർവ്വഹിച്ചു.

അനക്സ് -1 ബിൽ‌ഡിം​ഗിൽ പ്രവർത്തിക്കുന്ന പൾമണറി വിഭാ​ഗത്തിൽ എല്ലാ ചൊവ്വാഴ്ച്ചയും പൾമണറി റീഹാബിലിറ്റേഷൻ ക്ലിനിക്കും, ബുധനാഴ്ച്ച സ്മോക്കിം​ഗ് സീസേഷൻ ക്ലിനിക്കും, വ്യാഴാഴ്ച്ച സ്ലീപ് ഡിസോർഡർ ക്ലിനിക്കും, വെള്ളിയാഴ്ച്ച സിവിയർ ആസ്ത്മ ആൻഡ് അലർജി ക്ലിനിക്കും, ശനിയാഴ്ച്ച അലർജി ക്ലിനിക്കും പ്രവർത്തിക്കും.

ഉച്ചകഴിഞ്ഞ് 2.30 മുതൽ 4.30 വരെയാണ് ക്ലിനിക്കുകളുടെ പ്രവർത്തന സമയം. സാധാരണ ബ്രോങ്കോസ്കോപ്പി വഴി ശ്വാസനാളത്തിൽ കാണാൻ സാധിക്കാത്തതും, ശ്വാസനാളത്തിലെ ചെറിയ മുഴകൾ പോലും കണ്ടെത്താൻ സാധിക്കുന്നതുമാണ് നൂതന അൾട്ര തിൻ ബ്രോങ്കോസ്കോപ്പ്.

ആശീർവാദ ചടങ്ങിൽ ആശുപത്രി അസോ.ഡയറക്ടർമാരായ റവ.ഫാ.ജോസ് കീരഞ്ചിറ, റവ.ഡോ.ജോസഫ് കരികുളം, റവ.ഫാ.​ഗർവാസീസ് ആനിത്തോട്ടത്തിൽ, റവ.ഡോ.മാത്യു ചേന്നാട്ട്, റവ.ഫാ.മാത്യു തുരുത്തിപ്പള്ളിൽ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർകോമഡോർ ഡോ.പോളിൻ ബാബു, പൾമണറി വിഭാ​ഗം മേധാവി ഡോ.ജെയ്സി തോമസ്, കൺസൾട്ടന്റ് ഡോ.രാജ്കൃഷ്ണൻ .എസ്, അസോ.കൺസൾട്ടന്റ് ഡോ.മിഥുൻ.ജെ, രജിസ്ട്രാർ ഡോ.റിഥു വക്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *