melukavu

ട്രെ​​യി​​നി​​ൽ​​നി​​ന്നു വീ​​ണ യു​​വാ​​വി​​ന് രക്ഷ​​ക​​നാ​​യി റെ​​യി​​ൽ​​വേ ജീവനക്കാരൻ

ഏ​​റ്റു​​മാ​​നൂ​​ർ: ട്രെ​​യി​​നി​​ൽ​​നി​​ന്നു വീ​​ണ് റെ​​യി​​ൽ​​പാ​​ള​​ത്തി​​ൽ കി​​ട​​ന്ന യു​​വാ​​വി​​ന് ര​​ക്ഷ​​ക​​നാ​​യി ഏ​​റ്റു​​മാ​​നൂ​​ർ റെയിൽവേ സ്റ്റേ​​ഷ​​നി​​ലെ ജീ​​വ​​ന​​ക്കാ​​ര​​നാ​​യ കെ.​​എ​​സ്. നോബിൾ. റെ​​യി​​ൽ​​വേ​​യി​​ൽ ഗാ​​ങ് മേ​​റ്റ് ആ​​ണ് നോ​​ബി​​ൾ. ഇക്കഴിഞ്ഞ തിരുവോണദിനത്തിൽ കീമാൻ ഡ്യൂട്ടി നോക്കേണ്ട ചുമതല നോബിളിനായിരുന്നു.

പതിവ് പോലെ രാവിലെ ലൈൻ പരിശോധിച്ച് ഏറ്റുമാനൂർ യാർഡ്, അതിരമ്പുഴ ലെവൽ ക്രോസ്സ് എന്നിവ കടന്ന് മുന്നോട്ട് പോകവേ രാ​​വി​​ലെ 9.30നാ​​ണ് പാ​​റോ​​ലി​​ക്ക​​ൽ ഗേ​​റ്റി​​ന് 300 മീ​​റ്റ​​ർ അ​​ക​​ലെ തെ​​ക്കു​​ഭാ​​ഗ​​ത്താ​​യി ട്രെയിൻ യാത്രക്കിടെ വാതിൽ തട്ടി തെറിച്ചു പുറത്തേക്ക് വീണ യുവാവിനെ അതീവ ഗുരുതര അവസ്ഥയിൽ ട്രാക്കിന് സമീപത്തു കാണുന്നത്.

അടുത്ത് ചെന്ന് പരിശോധിച്ചപ്പോൾ ജീവൻ ഉണ്ടെന്നും നേരിയ ബോധം ഉണ്ടെന്നും മനസിലായി. സംസാരിച്ചപ്പോൾ തിരുവല്ല കുറ്റൂർ സ്വദേശി ആണെന്നും, വെളുപ്പിനുള്ള പാലക്കാട്‌ നിന്ന് വരുന്ന ട്രെയിനിൽ നിന്നാണ് വീണതെന്ന് അറിഞ്ഞത്. ഉടൻ തന്നെ സ്റ്റേഷൻ മാസ്റ്റർ,പോലീസ് എന്നിവരെ വിവരം അറിയിച്ചു.

തത്സമയം അതിരമ്പുഴ ലെവൽ ക്രോസ്സിലൂടെ കടന്ന് പോകുകയായിരുന്ന ഏറ്റുമാനൂർ പോലീസ്
അപകടം സ്ഥലത്ത് ഉടനെ എത്തുകയും യുവാവിനെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

ഡ്യൂ​​ട്ടി​​ക്കി​​ടെ ജീ​​വ​​ൻ ര​​ക്ഷി​​ക്കു​​ന്ന​​ത് നോ​​ബി​​ളി​​ന് ഇ​​ത് ആ​​ദ്യ അ​​നു​​ഭ​​വ​​മ​​ല്ല. 2019-ലും ​​ട്രെ​​യി​​നി​​ൽ നി​​ന്ന് വീ​​ണ ഒ​​രാ​​ളെ സ​​മ​​യോ​​ചി​​ത​​മാ​​യി ഇ​​ട​​പെ​​ട്ട് ര​​ക്ഷി​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ട്ടു​​ണ്ടെ​​ന്ന് നോ​​ബി​​ൾ പ​​റ​​ഞ്ഞു. 19 വ​​ർ​​ഷ​​മാ​​യി ഏ​​റ്റു​​മാ​​നൂ​​ർ റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ൽ ജോ​​ലി ചെ​​യ്യു​​ന്ന മേ​​ലു​​കാ​​വ് മോ​​സ്കോ സ്വ​​ദേ​​ശി​​യാ​​യ നോ​​ബി​​ൾ കു​​റ​​ങ്ങാ​​ട്ട് കു​​ടും​​ബാം​​ഗ​​മാ​​ണ്. ഭാ​​ര്യ: അ​​ന്ന​​മ്മ. മ​​ക്ക​​ൾ: റീ​​ന, റെ​​നി.ഈ വർഷം അവസാനത്തോടെ സർവീസിൽ നിന്ന് വിരമിക്കാനിരിക്കുന്ന നോബിളിന് ഇതൊരു നിയോഗമായി.

Leave a Reply

Your email address will not be published. Required fields are marked *