പാലാ: പൂഞ്ഞാറിലും നീലൂരിലും ഉണ്ടായ 2 വത്യസ്ത വാഹന അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നീലൂരിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് നീലൂർ സ്വദേശി അശോകന് (43) പരുക്കേറ്റു. പൂഞ്ഞാറിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് പൂഞ്ഞാർ സ്വദേശി വിനോദിന് (57) പരുക്കേറ്റു. ഉച്ച കഴിഞ്ഞായിരുന്നു അപകടങ്ങൾ.
ഞായറാഴ്ച്ച രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പൈകയിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരനായ വഞ്ചിമല സ്വദേശി ആദർശിനു ( 45) പരുക്കേറ്റു. ആലപ്പുഴയിൽ വച്ച് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ വയല സ്വദേശി സെബാസ്റ്റ്യന് ( 33) പരുക്കേറ്റു. കൂടല്ലൂരിൽ വച്ച് തടിലോറിയുടെ പിന്നിൽ ബൈക്ക് ഇടിച്ച് കൂടല്ലൂർ സ്വദേശി സാബു മാത്യുവിന് (48) പരുക്കേറ്റു. മുണ്ടുപാലത്ത് വച്ച് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് Read More…
പാലാ: വേഗത്തിൽ വന്ന കാറിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു പരുക്കേറ്റ ചാമക്കാലാ സ്വദേശികളായ കെ. ജെ ജോൺ (65) ക്രിസ്റ്റഫർ (9) ജെറോമിൻ (7) ക്രിസ് ആൽബിൻ (10) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചരയോടെ ചേർപ്പുങ്കൽ പമ്പ് ജംഗ്ഷന് സമീപത്ത് വച്ചായിരുന്നു അപകടം.