poonjar

പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ പിറവിത്തിരുനാളും എട്ടുനോമ്പാചരണവും ആഗസ്റ്റ് 31 മുതൽ

പൂഞ്ഞാർ: പരിശുദ്ധ ദൈവമാതാവിന്റെ പിറവിത്തിരുനാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പാചരണവും തിരുനാൾ ആഘോഷങ്ങളും പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 8 വരെ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും.

ആഗസ്റ്റ് 31ന് രാവിലെ 5.30നും, 6.30 നും വിശുദ്ധ കുർബാന. വൈകിട്ട് 5 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, ലദീഞ്ഞ് എന്നിവ റവ. ഫാ. വിൻസെന്റ് മുണ്ടോമാക്കലിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും. തുടർന്ന് വൈകിട്ട് 6.30ന് തിരുനാൾ കൊടിയേറ്റ് മാർ ജോസഫ് സ്രാമ്പിക്കൽ (ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ). രാത്രി 7 മണിക്ക് കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷന്റെ നാടകം “മറിയം”.

സെപ്തംബർ 1 (ചൊവ്വാഴ്ച) രാവിലെ 5.30 നും 6.30 നും വിശുദ്ധ കുർബാന. 10 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, നൊവേന റവ.ഫാ. ജോസഫ് വഞ്ചിപ്പുരയ്ക്കൽ (വികാരി, കുന്നോന്നി പള്ളി). വൈകിട്ട് 4.30 ന് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, നൊവേന, ജപമാല, മെഴുകുതിരി പ്രദക്ഷണം.

സെപ്തംബർ 2 (ബുധൻ) രാവിലെ 5.30 നും 6.30 നും വിശുദ്ധ കുർബാന. 10 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, നൊവേന. വൈകിട്ട് 4.30 ന് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, നൊവേന, ജപമാല, മെഴുകുതിരി പ്രദക്ഷണം.

സെപ്തംബർ 3 (വ്യാഴം) രാവിലെ 5.30 നും 6.30 നും വിശുദ്ധ കുർബാന. 10 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, നൊവേന. വൈകിട്ട് 4.30 ന് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, നൊവേന, ജപമാല, മെഴുകുതിരി പ്രദക്ഷണം.

സെപ്തംബർ 4 (വെള്ളിയാഴ്ച) രാവിലെ 5.30 നും 6.30 നും വിശുദ്ധ കുർബാന. 10 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, നൊവേന. വൈകിട്ട് 4.30 ന് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, നൊവേന, ജപമാല, മെഴുകുതിരി പ്രദക്ഷണം.

സെപ്തംബർ 5 (ശനി) രാവിലെ 5.30 നും 6.30 നും വിശുദ്ധ കുർബാന. 10 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, നൊവേന. വൈകിട്ട് 4.30 ന് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, നൊവേന, ജപമാല, മെഴുകുതിരി പ്രദക്ഷണം.

സെപ്തംബർ 6 (ഞായർ) രാവിലെ 5.30 ന് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, നൊവേന. 7 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, നൊവേന. 9.45 ന് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, നൊവേന. രാവിലെ 11.30 ന് വിശുദ്ധ കുർബാന. വൈകിട്ട് 4.30 ന് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, നൊവേന, ജപമാല, മെഴുകുതിരി പ്രദക്ഷണം.

സെപ്തംബർ 7 (തിങ്കൾ) രാവിലെ 5.30 നും, 6.30 നും വിശുദ്ധ കുർബാന, നൊവേന. 10 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, നൊവേന. വൈകിട്ട് 3 മണിക്ക് പരിശുദ്ധ ദൈവ തിരുസ്വരൂപം പരസ്യവണക്കത്തിന് പ്രതിഷ്ഠിക്കുന്നു. 3.15 നു വാദ്യമേളങ്ങൾ. 4 മണിക്ക് പ്രസുദേന്തി വാഴ്ച. 4.30 ന് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, നൊവേന. 6 മണിക്ക് തിരുനാൾ പ്രദിക്ഷണം.7.30 ന് ലദീഞ്ഞ്. 8 മണിക്ക് ലദീഞ്ഞ്, തിരുനാൾ സന്ദേശം. 9 മണിക്ക് പ്രദക്ഷണം.

പ്രധാന തിരുനാൾ ദിനമായ ചൊവ്വാഴ്ച (സെപ്റ്റംബർ 8) രാവിലെ 5.30 നും, 6.30 നും വിശുദ്ധ കുർബാന, നൊവേന. 8 മണിക്ക് വാദ്യമേളങ്ങൾ. 9.30 ന് മേരി നാമധാരികളുടെ സംഗമം. 10 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം. ഉച്ചയ്ക്ക് 12 മണിക്ക് തിരുനാൾ പ്രദക്ഷിണം. 1 മണിക്ക് സ്നേഹവിരുന്ന്. വൈകിട്ട് 5.30 ന് ആഘോഷമായ വിശുദ്ധ കുർബാന, 6.30 ന് തിരുസ്വരൂപ പുനഃപ്രതിഷ്ട്ട. രാത്രി 7 മണിക്ക് പാലാ കമ്മ്യൂണിക്കേഷന്റെ ഗാനമേള.

സെപ്റ്റംബർ 9 (ബുധനാഴ്ച) രാവിലെ 5.30 ന് വിശുദ്ധ കുർബാന തുടർന്ന് 6.15 ന് പരേതരായ ഇടവകക്കാർക്ക് വേണ്ടി പ്രാർത്ഥനയും, സെമിത്തേരി സന്ദർശനവും, കൊടിയിറക്ക്. വൈകിട്ട് 6.45 ന് വിശുദ്ധ കുർബാന.

Leave a Reply

Your email address will not be published. Required fields are marked *