poonjar

സിപിഐഎം പൂഞ്ഞാർ ഏരിയ സമ്മേളനം കലാസാംസ്കാരിക വനിതാ സംഗമം സംഘടിപ്പിച്ചു

പൂഞ്ഞാർ: സിപിഐഎം പൂഞ്ഞാർ ഏരിയ സമ്മേളനത്തിന് മുന്നോടിയായി കല സാംസ്കാരിക വനിതാ സംഗമം സംഘടിപ്പിച്ചു. പൂഞ്ഞാർ തെക്കേക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടന്ന സംഗമം പ്രശസ്ത സിനിമാതാരവും സാമൂഹിക പ്രവർത്തകയുമായ ഗായത്രി വർഷ ഉദ്ഘാടനം ചെയ്തു. അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി.

പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി റ്റിഎസ് സിജു അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയി ജോർജ്, രമാ മോഹനൻ, ഏരിയാ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ സിഎം സിറിയക്ക്, തോമസ് മാത്യു, ബി രമേശ്, ആശാ റിജു, പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ നോബിൾ, തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, രജനി സുധാകരൻ, പഞ്ചായത്ത് മെമ്പർ നിഷാ സാനു, മുതിർന്ന പാർട്ടി നേതാവ് ഇ എ മോഹനൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *