വെള്ളികുളം: വെള്ളികുളം ഇടവകയിലെ എസ്. എം. വൈ. എമ്മിന്റെയും കുടുംബ കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ സി.എം.സി. ജയമാതാ പ്രൊവിൻസ് പാലായുടെയും ജീസസ് യൂത്തിന്റെയും സഹകരണത്തോടെ മുപ്പതാം തീയതി ഞായറാഴ്ച വൈകുന്നേരം 4 മണി 8.30 വരെ വെള്ളികുളം പള്ളിയിൽ വച്ച് യുവജന കൺവെൻഷൻ – ഫ്ളെയിം 2k26 എന്ന പേരിൽ നടത്തപ്പെടുന്നു.
ധ്യാനം, ആരാധന സ്തുതിപ്പുകൾ, വിവിധ കളികൾ, മത്സരങ്ങൾ തുടങ്ങിയ കാര്യങ്ങൾ സമന്വയിപ്പിച്ചുകൊണ്ട് നടത്തപ്പെടുന്ന കൺവെൻഷനിൽ ഇടവകയിലെ നൂറോളം യുവജനങ്ങൾ പങ്കെടുക്കും. വികാരി ഫാ.സ്കറിയ വേകത്താനം കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
സിസ്റ്റർ ഡെൽനാ,സിസ്റ്റർ ജോ സീനാ ,സിസ്റ്റർ മരിയോണാ , സിസ്റ്റർ റെജീനാ ,സിസ്റ്റർ ലിസ്മരിയ, മദർ സുപ്പീരിയർ സിസ്റ്റർ ജീ സാ മരിയ അടയ്ക്കാ പ്പാറ, സിസ്റ്റർ ദിവ്യാ എലിസബത്ത് കീലത്ത് തുടങ്ങിയവർ യുവജന കൺവെൻഷന് നേതൃത്വം നൽകും.





