Accident

വിവിധ അപകടങ്ങളിൽ 8 പേർക്ക് പരുക്ക്

പാലാ: തിരുവോണ ദിനത്തിൽ ഉണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 8 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാമ്പാടി പൊത്തൻപുറം കവലയ്ക്ക് സമീപത്ത് വച്ച് ഇന്നലെ രാത്രി റോഡിൽ കൂടി നടക്കുന്നതിനിടെ വാൻ ഇടിച്ചു വീണ് പാമ്പാടി പഞ്ചായത്ത് അംഗം വി.ടി. ഫിലിപ്പോസിനു ( മാത്തച്ചൻ പാമ്പാടി – 75 ) പരിക്കേറ്റു.

കിടങ്ങൂരിൽ വച്ച് ഇന്നലെ രാത്രി വഴിയാത്രക്കാരനെ ഇടിച്ച ശേഷം സ്കൂട്ടറിൽ നിന്നും മറിഞ്ഞുവീണ് പ്രവിത്താനം സ്വദേശിനി റീന ബിനോയിക്ക് ( 43 ) പരിക്കേറ്റു. കോരുത്തോട് വെച്ച് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് കോരുത്തോട് സ്വദേശി അരവിന്ദ് വിജയന് (37)പരിക്കേറ്റു.

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിൽ യാത്ര ചെയ്തിരുന്ന അന്ത്യാളം സ്വദേശി റോബിന് ( 30 ) പരിക്കേറ്റു.ഇന്നലെ വൈകുന്നേരം ഏഴാച്ചേരി ഭാഗത്ത് വെച്ചായിരുന്നു അപകടം. ഇന്നലെ ഉച്ചയ്ക്ക് കടപ്പാട്ടൂരിൽ വച്ച് സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് കടപ്പാട്ടൂർ സ്വദേശിനി.കൃഷ്ണപ്രിയക്ക് ( 19 ) പരിക്കേറ്റു.

ഇന്നലെ രാവിലെ പൈകയിൽ വെച്ച് കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് മുണ്ടക്കയം സ്വദേശികളായ നെബിൻ (22 ) ജിസൺ ( 23 ) ബിലാൽ (23 ) എന്നിവർക്ക് പരുക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *