പള്ളിക്കത്തോട് പഞ്ചായത്തിലെ തെരുവ് നായ ശല്യം രൂക്ഷമായതിനെത്തുടർന്ന് പഞ്ചായത്ത് അടിയന്തിര നടപടികൾ കൈക്കൊള്ളണം എന്ന് ആവിശ്യപ്പെട്ടുകൊണ്ട് ഭാരതീയ ജനതാ പാർട്ടി പള്ളിക്കത്തോട് പഞ്ചായത്ത് കമ്മറ്റി ഉത്രാടദിനത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ബി.ജെ.പിയുടെ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ദിപിൻ സുകുമാർ അദ്ധ്യക്ഷത വഹിച്ച പ്രതിഷേധയോഗം വാഴൂർ മണ്ഡലം പ്രസിഡൻ്റ് ശ്രീ കെ. എസ് ഹരികുമാർ ഉദ്ഘാടനം ചെയ്തു.
കോട്ടയം ഈസ്റ്റ് ജില്ലാ മീഡിയാ കൺവീനർ ശ്രീ സതീഷ് ചന്ദ്രൻ മാസ്റ്റർ , വാഴൂർ മണ്ഡലം ജന : സെക്രട്ടറി ശ്രീ രതീഷ് കട്ടച്ചിറ , പഞ്ചായത്ത് ജന:സെക്രട്ടറി വിഷ്ണു വിജയൻ യുവമോർച്ച പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. അനന്തു സാബു എന്നിവർ സംസാരിച്ചു.
മാസങ്ങൾക്ക് മുൻപ് പഞ്ചായത്ത് കമ്മറ്റി എടുത്ത തീരുമാനങ്ങൾക്ക് അടിയന്തിര പ്രാധാന്യം നൽകികൊണ്ടു കൊണ്ട് നടപടികൾ തുടങ്ങണം എന്നും അല്ലാത്ത പക്ഷം സമരത്തിൻ്റെ രൂപം മാറുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഹരികുമാർ സൂചിപ്പിച്ചു.





