general

വൈവിധ്യമാർന്ന പരിപാടികളുമായി പൂഞ്ഞാർ തെക്കേക്കര കുന്നോന്നിയിൽ ‘ഓണപ്പെരുമ 2K26’

കുന്നോന്നി: യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ ‘ഓണപ്പെരുമ 2K26’ ഓണാഘോഷം സംഘടിപ്പിക്കും. ആഗസ്റ്റ് 22, 24, 25, 26 തീയതികളിലായി കുന്നോന്നിയിലാണ് ആഘോഷ പരിപാടികൾ.

ആഗസ്റ്റ് 22ന് വൈകിട്ട് ഏഴിന് കട്ട്പോസ്റ്റ് ടൂർണമെന്റും 24ന് വൈകിട്ട് ഏഴിന് വോളിബോൾ മത്സരവും നടക്കും. ആഗസ്റ്റ് 26ന് രാവിലെ മുതൽ അത്തപ്പൂക്കള മത്സരം, നാരങ്ങ സ്പൂൺ ഓട്ടം, സുന്ദരിക്ക് പൊട്ടുകുത്തൽ, ഒറ്റക്കാലിൽ ഗ്ലാസ് ബാലൻസിങ്, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, ഗ്ലാസ് പാസിങ്, പുരുഷൻമാരുടെ സാരി ഉടുക്കൽ, പാവയ്ക്ക തീറ്റ, കലംതല്ലിപ്പൊട്ടിക്കൽ, തിരികത്തിച്ച് ഓട്ടം, കുപ്പിയിൽ വളയിടൽ, തൂക്കംനോക്കൽ തുടങ്ങിയ രസകരമായ മത്സരങ്ങളും നടക്കും.

26ന് ഉച്ചയ്ക്ക് രണ്ടിന് ടൂവീലർ ഫാൻസി ഡ്രസ് മത്സരവും മൂന്നിന് വടംവലി മത്സരവും നടക്കും. വൈകിട്ട് ആറിന് സമ്മാനദാനവും തുടർന്ന് കലാപരിപാടികളും അരങ്ങേറും.

Leave a Reply

Your email address will not be published. Required fields are marked *