erattupetta

പ്രളയത്തില്‍ തകര്‍ന്ന ജനകീയ ജലസേന പദ്ധതി പുനഃസ്ഥാപിക്കാന്‍ അടിയന്തര സഹായം അനുവദിക്കണം : എസ്ഡിപിഐ

ഈരാറ്റുപേട്ട: പ്രളയത്തിലും ശക്തമായ വെള്ളപ്പൊക്കത്തിലും ഈരാറ്റുപേട്ട നഗരസഭ പരിധിയിലെ ജനകീയ ജലസേന പദ്ധതിയുടെ കിണര്‍, പമ്പ് ഹൗസ്, മോട്ടോര്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണമായും ഒഴുകിപ്പോയ സാഹചര്യത്തില്‍, പദ്ധതി അടിയന്തരമായി പുനഃസ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക ധനസഹായം അനുവദിക്കണമെന്ന് എസ്ഡിപിഐ മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് അന്‍സാരി ഈലക്കയം ആവശ്യപ്പെട്ടു.

പ്രളയം കഴിഞ്ഞ് മൂന്നാഴ്ച പിന്നിട്ടിട്ടും പദ്ധതി പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികള്‍ നഗരസഭാ ഭരണകൂടം സ്വീകരിക്കാത്തത് അപലപനീയമാണ്. നിരവധി കുടുംബങ്ങളുടെ കുടിവെള്ള ആവശ്യങ്ങള്‍ നിറവേറ്റിയിരുന്ന പദ്ധതിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നതോടെ പ്രദേശത്തെ ജനങ്ങള്‍ കടുത്ത കുടിവെള്ള പ്രതിസന്ധി നേരിടുകയാണ്.

ദുരന്തത്തില്‍ തകര്‍ന്ന ഈ അടിസ്ഥാന സൗകര്യങ്ങള്‍ അടിയന്തരമായി പുനര്‍നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക പാക്കേജ് അനുവദിക്കുകയും നഗരസഭ ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കുകയും വേണം. ജനകീയ ജലസേന പദ്ധതി എത്രയും വേഗം പുനഃസ്ഥാപിച്ച് പ്രദേശവാസികളുടെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *