Erattupetta News

ഈരാറ്റുപേട്ട കെഎസ്ആർടിസി ഡിപ്പോയെ തരം താഴ്ത്തുന്നതിൽ നിന്നും പിൻമാറണം: വെൽഫെയർ പാർട്ടി

ഈരാറ്റുപേട്ട: കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ഷെഡ്യൂളുകൾ വെട്ടി കുറച്ച് ഡിപ്പോയെ ഘട്ടം ഘട്ടമായി തകർക്കുന്ന നിലപാടിൽ നിന്ന് അധികൃതർ പിന്മാറാണെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാഹനജാഥ നടത്തി.

ഇന്നലെ രാവിലെ എട്ടുമണിക്ക് കെഎസ്ആർടിസി പടിക്കൽ നിന്നും ജില്ലാ വൈസ് പ്രസിഡണ്ട് കെ കെ എം സാദിഖ് ജാഥ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹസീബ് വെളിയത്ത് സെക്രട്ടറി ബൈജു സ്റ്റീഫൻ എന്നിവർ ജാഥക്ക് നേതൃത്വം നൽകി.ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എട്ട് ഗ്രാമപഞ്ചായത്തുകളിൽ പര്യടനം നടത്തി വൈകുന്നേരം ഏഴിന് സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു.

സമാപന യോഗത്തിൽ വിവിധ രാഷ്ടീയ പാർട്ടികളെ പ്രതിനിധികരിച്ച് വി എം സിറാജ്, ഇസ്മായിൽ കീഴേടം എന്നിവർ സംസാരിച്ചു. വി എം ഷെഹീർ യൂസഫ് ഹിബ, എം എസ് ഇജാസ് ഫസിൽ വിഎം നോബിൾ ജോസഫ് ,ഫിർദൗസ് റെഷീദ്, , ജേക്കബ് മത്തായി, മാഹീൻഹിബ,കൗൺസിലർമാരായ എസ് കെ നൗഫൽ, ഡോ സഹല ഫിർദൗസ് എന്നിവർ വിവിധ പ്രദേശങ്ങളിൽ സംസാരിച്ചു.

Leave a Reply

Your email address will not be published.