കൊണ്ടൂർ: LDF സർക്കാർ വീടുകളിൽ എത്തിച്ചിരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതി തകർക്കുന്ന കേരള സർക്കാർ നടപടിക്കെതിരെയും സ്ത്രീ സുരക്ഷാ പദ്ധതി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടും സിപിഐഎം തിടനാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊണ്ടൂർ വില്ലേജ് ഓഫീസ് ലേക്ക് പ്രതിഷേധ മാർച്ചും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു.
പ്രതിഷേധസംഗമം സിപിഐഎം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി അംഗം വി എൻ രാജേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം റ്റി മുരളീധരൻ, ലോക്കൽ സെക്രട്ടറി വി എ അലക്സാണ്ടർ, ഗ്രാമ പഞ്ചായത്ത് മെമ്പർ വി പി രാജു, കുടുംബശ്രീ ചെയർ പേഴ്സൺ പ്രിയ ഷിജു കർഷക സംഘം മേഖലാ പ്രസിഡന്റ് ബിനു കാവുങ്കൽ സി ഐ റ്റി യു പഞ്ചായത്ത് സെക്രട്ടറി ബാബു എം ജി, കെ എസ് കെ റ്റി യു മേഖലാ സെക്രട്ടറി ടോം തോമസ് എന്നിവർ സംസാരിച്ചു.





