മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് നാളെ തുടക്കമാകും. വൈകിട്ട് അഞ്ചിന് പി എൻ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. നട തുറന്ന ശേഷം ആഴിയിൽ അഗ്നിപകരും. പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരും നാളെ ചുമതലയേൽക്കും. വൃശ്ചിക മാസം ഒന്നിന് പുലർച്ചെ മൂന്നു മണിക്കാണ് നട തുറക്കുക. അയ്യപ്പഭക്തരെ വരവേൽക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ചേർന്ന് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. അതേസമയം മറ്റൊരു മണ്ഡല കാലത്തിന് വിപുലമായ സംവിധാനങ്ങള് ആരോഗ്യ വകുപ്പ് സജ്ജമാക്കി വരുന്നതായി Read More…
വെള്ളികുളം: വെള്ളികുളം സെൻറ് ആൻ്റണീസ് സ്കൂളിലെ വിദ്യാർത്ഥികൾക്കുവേണ്ടി നടത്തിയ അവധിക്കാല പരിശീല ക്യാമ്പ് സമാപിച്ചു. ഫുട്ബോൾ,ഹാൻഡ് ബോൾ, ഷട്ടിൽ എന്നീ വിവിധ ഗെയിംസുകളിൽ കുട്ടികൾക്ക് പരിശീലനം നൽകി. മികച്ച ഷട്ടിൽ പ്ലെയറായി മുഹമ്മദ് അൽ അമീൻ, മികച്ച ഹാൻഡ്ബോൾ പ്ലെയറായി സ്വാതിക സന്തോഷ് എന്നിവരെ തെരഞ്ഞെടുത്തു. ഫുട്ബോൾ കളിയിൽ മികച്ച ഫീൽഡറായി ജസ്റ്റിൻ വേലിക്കകത്ത്, മികച്ച ഡിഫൻഡറായി ആദർശ് അനിൽ, മികച്ച സ്ട്രൈക്കറായി അനുഗ്രഹ്, മികച്ച ഗോൾകീപ്പറായി സച്ചു എന്നിവരെ തെരഞ്ഞെടുത്തു. പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റും ട്രോഫിയും Read More…
മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഇ ഡി ഡിജിപിക്ക് കത്ത് നൽകി. മുഹമ്മദ് റിയാസ് എംഎൽഎയ്ക്കെതിരെയും പിണറായിയുടെ മകൾ വീണക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം എന്നും കത്തിൽ ആവശ്യപ്പെട്ടു. മാസപ്പടി കേസിലെ ഇഡിയുടെ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളുടെ വിശദാംശങ്ങളും ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. സെക്ഷൻ 66/2 പ്രകാരമാണ് ഇഡി ഡിജിപിക്ക് കത്തയച്ചിരിക്കുന്നത്. പിഎംഎൽഎ വകുപ്പ് പ്രകാരം ഇവർക്കെതിരെ Read More…