erattupetta

സാന്ത്വനമായിഎറണാകുളം ഫിദ ചാരിറ്റബിൾ ഫൗണ്ടേഷൻ

ഈരാറ്റുപേട്ട : പ്രളയം കവർന്നെടുത്ത ഈരാറ്റുപേട്ടയിലെ സഹോദരങ്ങളെ ചേർത്ത് നിർത്താൻ മൂന്ന് ലക്ഷം രൂപയുടെ അത്യാവശ്യ സാധനങ്ങളുമായി എറണാകുളം അശ്അരിയ്യ ദഅ്.വ കോളേജ് അലുംനി ഫിദ ചാരിറ്റബിൽ ഫൗണ്ടേഷനും എസ് വൈ എസ് എറണാകുളം ജില്ല സാന്ത്വനവും ഈരാറ്റുപേട്ടയിൽ എത്തി.

തീക്കോയ്, ചാമപ്പാറ, ഈരാറ്റുപേട്ടയുടെ വിവിധ പ്രദേശങ്ങൾ അവർ സന്ദർശിച്ചു ദുഖം അനുഭവിക്കുന്നവരെ ചേർത്ത് നിർത്തി അവർക്ക് വേണ്ടി പ്രാർത്ഥിച്ചും വേദനകൾ പങ്കു വെച്ച് സന്തോഷങ്ങൾ പകർന്നും ഫിദ ആശ്യാസമേകി. കേരളം മുസ്‌ലിം ജമാഅത്ത് , എസ് വൈ എസ്, എസ്എസ്എഫ് എന്നീ സംഘടനകളുടെ കീഴിൽ ഈരാറ്റുപേട്ട കടുവാമുഴിയിൽ പ്രവർത്തിക്കുന്ന കളക്ഷൻ സെന്ററിൽ വിഭവങ്ങൾ കൈമാറി.

ചെയർമാൻ കെ എസ് എം ഷാജഹാൻ സഖാഫി കാക്കനാട് ഫിദ ഭാരവാഹികളായ ഹുബൈൽ സഖാഫി അരൂക്കുറ്റി, സൽമാൻ സഖാഫി കരിമക്കാട്, ഷമ്മാസ് അഹ്സനി, അജ്മൽ ലത്തീഫി റിഷാദ് ലത്തീഫി

എസ് വൈ എസ് എറണാകുളം സാന്ത്വനം സെക്രട്ടറി അൻസാർ മഞ്ഞുമ്മൽ, ജില്ലാ എക്സിക്യൂട്ടീവ് അംഗം മാഹിൻ ഇബ്രാഹിം മൂലയിൽ ഗഫാർ വട്ടേക്കുന്നം കേരള മുസ്‌ലിം ജമാഅത്ത് കോട്ടയം ജില്ലാ പ്രസിഡണ്ട് വിഎച്ച് അബ്ദുൽ റഷീദ് മുസ്ലിയാർ, എസ് ജെ എം ജില്ലാ സെക്രട്ടറി അബ്ദുറഹ്മാൻ സഖാഫി ഈരാറ്റുപേട്ട, എസ് എസ് എഫ് ജില്ലാ സെക്രട്ടറി റഫീഖ് ലത്തീഫി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *