ഇടമറുക് : റോഡിൽ വൈദ്യതി പോസ്റ്റ് വീണാൽ, മറ്റാൻ ബ്രിട്ടിഷ്കാരൻ്റെ നടപടി അക്രമം. മനുഷ്യരുടെ ജീവനും സ്വത്തിനും കുഴപ്പം ഉണ്ടാകുന്ന രീതിയിൽ മരം ഒടിഞ്ഞോ വാഹനം ഇടിച്ചോ വൈദ്യുത പോസ്റ്റ് മാറാൻ തിരുവനന്തപുരത്ത് ഇരിക്കുന്ന മേൽഓഫിസറുടെ കത്ത് വേണമെന്ന നിയം.
ഇന്ത്യൻ ഭരണഘടനയുടെ 21 – വകുപ്പിനും DM act Section 65 നും എതിരെ ഇറക്കിയിട്ടുളള തികച്ചു നിയമവിരുദ്ധവും അപ്രായോഗികമായ ഈ നടപടി KSDMA ചെയർമാൻ ആയ മുഖ്യമന്ത്രി ഉടൻ തിരിത്തിക്കേണ്ടതാണ് എന്ന് നാട്ടുകാർ അവിശ്യപ്പെട്ടു.
RickLtd (Road infrastructure compeny )MD യുടെ വീടിന് മുകളിൽ ഒരു മരം ഒടിഞ്ഞു വീണാൽ അത് വെട്ടി മാറ്റാൻ ചീഫ് സെക്രട്ടറി അനുവാദം കിട്ടാൻ വേണ്ടി അങ്ങ് നോക്കി നിൽക്കുമോ ? കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട – കാഞ്ഞിരംകവല സ്റ്റേറ്റ് ഹൈവേ റോഡ് ദിവസവും ധാരാളം വാഹനങ്ങൾ പോകുന്ന ഈ റോഡ് റിക്ക് കമ്പനി ഏറ്റെടുത്തു. അതിന്റെ മെയിൻറൻസ് വർക്ക് നടത്തുന്നു, അത് നല്ല കാര്യം.
പക്ഷെ ഈ റോഡിൽ ഇന്നലെ രാവിലെ 5/8/206ൽ ഇടമറുക് പള്ളി ഭാഗത്ത് ഒരു വണ്ടി ഇടിച്ച് പോസ്റ്റ് ചാഞ്ഞു ഇത് മാറ്റണം. അപ്പോൾ ആണ് അറിയുന്നത് ഈ റോഡിൽ പോസ്റ്റ് ഒടിഞ്ഞാൽ അത് മാറ്റണം എന്നുണ്ടങ്കിൽ
Rick കമ്പനി MD യുടെ അനുവാദം വേണം എന്നുള്ള ഉത്തരവ് KSEB എസ്ക്യൂട്ടീവ് എഞ്ചിനീയർ പാലയ്ക്ക് നേരത്തെ കൊടുത്തിട്ടുണ്ട് എന്നുള്ളത്. ഇങ്ങനെ അടിയന്തര ഘട്ടത്തിൽ ഇവരുടെ അനുവാദം വാങ്ങിയേ ചെയ്യാവു എന്നത് ഈ പുതിയ കാലഘട്ടത്തിന് ചേർന്നത് അല്ല എന്ന് നാട്ടുകാർ.





