കോട്ടയം : തിരുനക്കര ബസ്റ്റാൻഡിൽ വീട്ടമ്മയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി. സംസ്ഥാന ഹാൻഡ്ലൂം കോപ്പറേറ്റീവ് സൊസൈറ്റിയിലെ പാർട്ട് ടൈം ജീവനക്കാരിയായ കോട്ടയം നട്ടാശ്ശേരി ഞള്ളക്കാട്ടു വീട്ടിൽ റോസ് സി.ഡി യാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ 9.45 ഓടെയാണ് അപകടം. ഇറഞ്ഞാൽ – തിരുവഞ്ചൂർ റൂട്ടിലോടുന്ന ഈ സ്വകാര്യ ബസിലാണ് സ്ഥിരമായി റോസ് കോട്ടയത്ത് ജോലിസ്ഥലത്തേക്ക് എത്തുന്നതും. തിരുനക്കര സ്റ്റാൻഡിലെ ബസ് ബേയിൽ നിർത്തിയപ്പോൾ റോസ് ഇതിൽ നിന്നിറങ്ങി ബസിൻ്റെ ഇടതു വശം ചേർന്ന് മറികടക്കുമ്പോൾ ആൾ Read More…
പാമ്പാടി: കിണറിനു സമീപം വൃത്തിയാക്കുന്നതിനിടെ കിണറ്റിൽ വീണ ഗൃഹനാഥന് ദാരുണാന്ത്യം. എസ്.എൻ പുരം ഈട്ടിക്കൽ ഇ.കെ മോൻ(57) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. ആൾ മറയില്ലാത്ത കിണറിനു സമീപം തെളിക്കുന്നതതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. പാമ്പാടിയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി മൃതദേഹം പുറത്തെടുത്തു. പാമ്പാടി പൊലീസും സ്ഥലത്തെത്തിയിരുന്നു പാമ്പാടിയിലെ മയൂര കോൾഡ് സ്റ്റോറേജ് ഉടമയാണ്. സംസ്കാരം നാളെ 3.30 ന് സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ :മണർകാട് മണ്ണെലിൽ ഉഷാമോൻ. മകൻ : Read More…
എരുമേലി : ചരളയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. കൊരട്ടി ആലക്കാപറമ്പിൽ എ.ജെ. സുരേഷ് (40), എരുമേലി തെങ്ങുംതോട്ടത്തിൽ ഷാജിയുടെ മകൻ റഹ്മത്തുള്ള (16) എന്നിവരാണ് മരിച്ചത്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന സുകുമാരൻ (55), ബാബു (60) എന്നിവർക്ക് പരിക്കേറ്റു. എരുമേലി-മുണ്ടക്കയം റോഡിൽ ചരളയ്ക്ക് സമീപം ഇന്ന് മൂന്നരയോടെയാണ് അപകടം നടന്നത്.