കൊഴുവനാൽ: ലോകകപ്പ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് കൊഴുവനാൽ
സെൻ്റ്. ജോൺ നെപുംസ്യാൻസ് സ്കൂളിൽ നടത്തിയ ലോകകപ്പ് പ്രവചന മത്സര വിജയിയെ പ്രഖ്യാപിച്ചു.
പ്രവചന മത്സരത്തിൽ 2600 പേർ പങ്കെടുത്തു. 165 പേർ കൃത്യമായി ഫലം പ്രവചിച്ചു. അവരിൽ നിന്നും, കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോസി പൊയ്കയിൽ നറുക്കെടുപ്പിലൂടെ 9 A ക്ലാസിലെ കുമാരി ജ്യോതിസ് ജോയിയെ വിജയിയായി പ്രഖ്യാപിച്ച് സമ്മാനം നൽകി. 10 പേർക്ക് പ്രോൽസാഹന സമ്മാനവും നൽകി.
ഹെഡ്മാസ്റ്റർ ശ്രീ.സോണി തോമസ്, സീനിയർ അസിസ്റ്റൻ്റ് ശ്രീമതി.ലിറ്റി കെ.സി സ്റ്റാഫ് സെക്രട്ടറി ഷാലറ്റ് കെ. അഗസ്റ്റിൻ അദ്ധ്യാപകരായ ജസ്റ്റിൻ ജോസഫ്, സിന്ധു ജേക്കബ്, സി.ജൂബി, ബിബിൻ മാത്യു, ജസ്റ്റിൻ എബ്രാഹം, ഷൈനി M.I വിദ്യാർത്ഥികളായ ഷോൺ എസ്. തോമസ്, ആകാശ് സാജൻ, ദേവൻ എസ് ,കാർത്തിക് എ നായർ, ഗൗതം സഞ്ജയ് എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.





