poonjar

AIKS പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട റബർ ബോർഡ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

പൂഞ്ഞാർ :AIKS പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട റബർ ബോർഡ് ഓഫീസിലേക്ക് നടന്ന കർഷക പ്രതിഷേധ മാർച്ച് അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന കമ്മിറ്റി അംഗം അഡ്വക്കേറ്റ് പിഎസ്എസുനിൽ ഉദ്ഘാടനം ചെയ്തു. സിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റി ഓഫീസിൽ നിന്നും തുടങ്ങിയ പ്രകടനം റബർ ബോർഡ് ഓഫീസിൽ സമാപിച്ചു.

AIKS ജില്ലാ കമ്മിറ്റി അംഗം മിനിമോൾ ബിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണ്ഡലം സെക്രട്ടറി കെ വി എബ്രഹാം സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എംജി ശേഖരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ കെ മുജീബ്, ഷമ്മാസ് ലത്തീഫ്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ പി എസ് ബാബു, കെ എസ് രാജു തുടങ്ങിയവർ സംസാരിച്ചു.

പി പി രാധാകൃഷ്ണൻ നായർ, കെ ഐ നൗഷാദ്, പി ആർ മനോജ്, കെ കെ സഞ്ജു, വി വി ജോസ്, കെഎസ് നൗഷാദ്, ഓമന രമേശ്,റോബിൻ ജോസഫ്, പി കെ മോഹനൻ, പ്രിൻസ് പ്ലാത്തോട്ടം, ഓമന മണികണ്ഠൻ നായർ, പത്മിനി രാജശേഖരൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *