പാലാ: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ രാമപുരം സ്വദേശി കെ എ സന്തോഷിനെ ( 58 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 5 മണിയോടെ രാമപുരത്ത് വച്ചായിരുന്നു അപകടം.
പാലാ: ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു പരുക്കേറ്റ മീനച്ചിൽ സ്വദേശികളായ അജോഷ് ( 38 ) രമ്യ (38 ) അഭിനവ് ( 12 ) അനുഷ (8 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 2 മണിയോടെ മീനച്ചിൽ ഭാഗത്ത് വച്ചായിരുന്നു അപകടം.
കാറും മിനിവാനും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ വാൻ യാത്രക്കാരൻ കട്ടപ്പന നരിയംപാറ സ്വദേശി എബിയെ (40) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി നിർമ്മല സിറ്റി ഭാഗത്തു വച്ചായിരുന്നു അപകടം.
മുണ്ടക്കയം: ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് പരുക്ക്. പരുക്കേറ്റ മുണ്ടക്കയം 35 -ാം മൈൽ സ്വദേശി മനുവിനെ ( 34) ചേ ർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 9 മണിയോടെ ദേശീയ പാതയിൽ 35-ാം മൈൽ ഭാഗത്ത് വച്ചായിരുന്നു അപകടം.