ഇടിമിന്നലേറ്റ് ടാറിങ് തൊഴിലാളി മരിച്ചു. കറുകച്ചാൽ സ്വദേശി ബിനോ മാത്യുവാണ് (37) മരിച്ചത്. വൈകിട്ട് 4 മണിയോടെ ഇടിമിന്നൽ ഏൽക്കുകയായിരുന്നു. മറ്റു തൊഴിലാളികൾ ചേർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ : ഷീല. മക്കൾ: അനൂപ് വി.ബിനു, അനിഘ ബിനു, അച്ഛൻ: വി.കുട്ടപ്പൻ, അമ്മ: മണിയമ്മ. അതേസമയം സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പും പ്രഖ്യാപിച്ചു. Read More…
പശു റോഡിൽ വട്ടം ചാടിയതിനെ തുടർന്നു ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞ് പരുക്കേറ്റ പീരുമേട് സ്വദേശി പ്രകാശിനെ ( 26 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 8.30 യോടെ കോട്ടയം – കുമളി ദേശീയ പാതയിൽ പീരുമേടിന് സമീപത്തു വച്ചായിരുന്നു അപകടം. കഴിഞ്ഞ ദിവസം സമാന രീതിയിൽ മുണ്ടക്കയത്തു വച്ചും പശു കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് യുവാവിനു പരുക്കേറ്റിരുന്നു.
വാഗമൺ : വഴിക്കടവിലെ ചാർജിങ് സ്റ്റേഷനിൽ കാറിടിച്ചുകയറി നാലു വയസ്സുകാരൻ മരിച്ചു. തിരുവനന്തപുരം നേമം സ്വദേശി ആര്യമോഹന്റെ മകൻ അയാൻ ( 4 വയസ്സ്) പാലാ മാർ സ്ലീവ ആശുപത്രിയിൽ മരിച്ചത്. ചാർജ് ചെയ്യാൻ കാർ നിർത്തിയിട്ട് ഇരിക്കുകയായിരുന്ന അമ്മയുടേയും കുഞ്ഞിന്റേയും ദേഹത്തേക്ക് മറ്റൊരു കാർ വന്ന് ഇടിച്ചുകയറുകയായിരുന്നു. പാലാ പോളിടെക്നിക്ക് അധ്യാപികയായ അമ്മ ആര്യ മോഹൻ (30) പരുക്കുകളോടെ മാർ സ്ലീവ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം.