job

വെറ്ററിനറി ഡോക്ടർമാരുടെ ഒഴിവ്

കോട്ടയം: ജില്ലയിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ്/രാത്രികാല സേവനം നൽകുന്നതിന്റെ ഭാഗമായി വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നു. സംസ്ഥാന വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വെറ്ററിനറി സയൻസ് ബിരുദധാരികൾക്ക് അപേക്ഷിക്കാം.

താൽപര്യമുളളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ജൂലൈ 10 വെള്ളിയാഴ്ച രാവിലെ 11ന് കോട്ടയം കളക്ടറേറ്റിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിലെത്തണം. ഫോൺ : 0481 2563726.

Leave a Reply

Your email address will not be published. Required fields are marked *