kottayam

“കെ.എം.മാണി രാഷ്ട്രീയത്തിലെ കരുണ” പുസ്തക പ്രകാശനം ചെയ്തു

കോട്ടയം: മുൻ മന്ത്രി.കെ.എം.മാണി സാധാരണക്കാർക്കും പാവപ്പെട്ടവർക്കുമായി നടപ്പാക്കിയ നൽകിയ പദ്ധതികൾ സമഗ്രമായി വിവരിച്ചുകൊണ്ട് പ്രമുഖ മാദ്ധ്യമപ്രവർത്തകനായ ടി.ദേവപ്രസാദ് എഴുതിയ “കെ.എം.മാണി രാഷ്ടീയത്തിലെ കരുണ ” എന്ന പുസ്തകത്തിൻ്റെ പ്രകാശനം കോട്ടയത്ത് നടന്ന ചടങ്ങിൽ വച്ച് നടത്തി.

പ്രഥമ കോപ്പി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി ചരിത്രകാരൻ ഡോ.കുര്യാസ് കുമ്പളകുഴിക്ക് നൽകിയാണ് പ്രകാശനം ചെയ്തത്..മുൻ മന്ത്രി റോഷി അഗസ്ത്യൻ, മുൻ എം.എൽ.എ.മാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ ,സ്റ്റീഫൻ ജോർജ്, ജോബ് മൈക്കിൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *