aruvithura

അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ വിപുലമായ പരിസ്ഥിതി ദിനാചരണം

അരുവിത്തുറ : അരുവിത്തുറ സെൻ്റ് ജോർജ് കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു .ബോധവൽക്കരണ ക്ലാസുകൾ, സെമിനാറുകൾ, വൃക്ഷത്തൈ നടീൽ, ഫിലിം എക്സിബിഷൻ,മാലിന്യം തരംതിരിക്കൽ മത്സരം തുടങ്ങിയ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്.

കോളേജിലെ ബികോം സെൽഫ് ഫിനാൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാർ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ രാജു. ഡി കൃഷ്ണപുരം ഉദ്ഘാടനം ചെയ്തു ചടങ്ങിൽ അദ്ദേഹം വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കോളേജ് ബർസാർ റവ ഫാ .ബിജു കുന്നയ്ക്കാട്ട്,സെൽഫ് ഫിനാൻസ് ബികോം വിഭാഗം മേധാവി അനീഷ് പി സി ,പ്രോഗ്രാം കോഡിനേറ്റർ ബിനോയി ചീരാൻകുഴി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. കോളജിലെ കെമിസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രകൃതി ഫോട്ടോഗ്രാഫി മത്സരവും ഫിലിം പ്രദർശനവും സംഘടിപ്പിച്ചു.

പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് നിർവഹിച്ചു. കെമിസ്ട്രി വിഭാഗം മേധാവി ഡോ.ഗ്യാബിൾ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഫിസിക്സ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിന സംവാദം സംഘടിപ്പിച്ചു.

ഫിസിക്സ് ഭാഗം മേധാവി ഡോ.സന്തോഷ് കുമാർ സംവാദത്തിൽ മോഡറേറ്ററായിരുന്നു. സെൽഫ് ഫിനാൻസ് ബിസിഎ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മാലിന്യം തരംതിരിക്കൽ മത്സരം ശ്രദ്ധേയമായി ബി.സി. എ സെൽഫ് ഫിനാൻസ് വിഭാഗം മേധാവി ബിൻസി മൈക്കിൾ മത്സരത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *