അരുവിത്തുറ: മധ്യകേരളത്തിലെ ഏറ്റവും പ്രസിദ്ധമായ തീർഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിലും വല്യച്ചൻമലയിലും നാൽപതാം വെള്ളിയാചരണവും നാൽപത് മണി ആരാധനയും മാർച്ച് 21, 22, 23 തീയതികളിൽ നടക്കും.
നാൽപതാം വെള്ളിയാചരണത്തിന്റെ ഭാഗമായി ഇടവക പള്ളിയിൽ നിന്ന് വല്യച്ചൻമലയിലേക്ക് നടത്തുന്ന ജപമാല പ്രദക്ഷിണത്തിലും കുരിശിന്റെ വഴിയിലും അനുഗ്രഹം തേടി പതിനായിരങ്ങളാണ് എത്തുക.
21ന് രാവിലെ 7.15ന് ദിവ്യകാരുണ്യ പ്രദക്ഷിണം, വി. കുർബാനയുടെ പ്രതിഷ്ഠ എന്നിവയോടെ നാൽപത് മണി ആരാധന ആരംഭിക്കും.
22ന് 11.30 ആരാധന ആരംഭിച്ച് വൈകുന്നേരം 6.45 ന് സമാപിക്കും. 23ന് രാവിലെ 7.30ന് പൊതു ആരാധന, 10.30ന് വി. കുർബാന, ദിവ്യകാരുണ്യ പ്രദിക്ഷണം എന്നിവയോടെ ആരാധന സമാപിക്കും.
നാൽപതാം വെള്ളിയാഴ്ചയായ 22ന് രാവിലെ 5.30ന് 6.30നും 7.30നും 9.00നും 10.30നുംവി. കുർബാന. 9 ന് പാലാ രൂപതാ ഇവാഞ്ചലൈസേഷൻ ടീമിന്റെയും ഫാമിലി അപ്പസ്തോലേറ്റിന്റെയും നേതൃത്വത്തിൽ വല്യച്ചൻ മലയിലേക്ക് കുരിശിന്റെ വഴി.
ഉച്ചകഴിഞ്ഞ് 4ന് വി. കുർബാന. തുടർന്ന് ചേർപ്പുങ്കൽ മാർ സ്ലീവാ ഫൊറോന പള്ളിയുടെയും ഇടവകംഗംങ്ങളുടെയും നേതൃത്വത്തിൽ പളളിയിൽ നിന്ന് മലയടിവാരത്തേയ്ക്ക് ജപമാല പ്രദിക്ഷണം, കുരിശിന്റെ വഴി. കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ദൈവാലയം ആർച്ച് പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ സന്ദേശം നൽകും. 6.15ന് മലയിൽ വി. കുർബാന.
നാൽപതാം വെള്ളിയാഴ്ച രാവിലെ മുതൽ നേർച്ചക്കഞ്ഞി വിതരണം ഉണ്ടായിരിക്കുമെന്നും തീർഥാടകരെ സ്വീകരിക്കാൻ പള്ളിയും വല്യച്ചൻമലയും ഒരുങ്ങിയതായും വികാരി റവ. ഫാ. സെബാസ്റ്റ്യാൻ വെട്ടുകല്ലേൽ, അസി. വികാരിമാരായ ഫാ. ജോയൽ പണ്ടാരപ്പറമ്പിൽ, ഫാ. ജോസഫ് കദളിയിൽ, ഫാ. ഫ്രാൻസീസ് മാട്ടേൽ, ഫാ. എബ്രഹാം കുഴിമുള്ളൽ, ബർസാർ ഫാ. ബിജു കുന്നക്കാട്ട്, കൈക്കാരന്മാരായ തൊമ്മച്ചൻ കുന്നക്കാട്ട്, ജോസ്കുട്ടി കരോട്ടുപുള്ളോലിൽ, പ്രിൻസ് പോർക്കാട്ടിൽ, ടോം പെരുന്നിലം എന്നിവർ അറിയിച്ചു.