kunnonni

പഠനോത്സവം 2026: രവിവാര പാഠശാല വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം നടത്തി

കുന്നോന്നി: എസ്.എൻ.ഡി.പി യോഗം ശാഖാ നമ്പർ 5950 കുന്നോന്നി രവിവാര പാഠശാലയുടെ ആഭിമുഖ്യത്തിൽ ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം ശാഖാ ഹാളിൽ സംഘടിപ്പിച്ചു. പഠനോത്സവം 2026 പരിപാടിയുടെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ കൺവീനർ എം.ആർ. ഉല്ലാസ് നിർവഹിച്ചു.

ശാഖാ പ്രസിഡന്റ് കെ.ആർ. രാജീഷ് പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി ഷിബിൻ എം.ആർ മാങ്കുഴയ്ക്കൽ, വൈസ് പ്രസിഡന്റ് എ.ആർ. മോഹനൻ അമ്പഴത്തിനാൽ കുന്നേൽ, വിവിധ പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ സംസാരിച്ചു.

പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി വിദ്യാർത്ഥികൾക്ക് പഠനോത്സാഹവും പ്രോത്സാഹനവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് പഠനോപകരണ വിതരണം സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *