ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 2026- 27 അധ്യായന വർഷം മുതൽ ആൺകുട്ടികൾക്ക് കൂടി പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് ലഭിച്ചതായി മാനേജർ എം.കെ. അൻസാരി അറിയിച്ചു. (ഉത്തരവ് നമ്പർ DGE /8073/2026-H 4 തിയതി 14-05-2026) ഈ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ആൺകുട്ടികളും ഈ സ്കൂളിൽ പ്രവേശനം നേടി വരുന്നു.
മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ കോ-എജുക്കേഷൻ ആരംഭിച്ചതിനെ തുടർന്ന് ആണ്‍കുട്ടികളിൽ നിന്ന് പ്രവേശനത്തിനായി വലിയ തോതിൽ അപേക്ഷകൾ ലഭിച്ചിരിക്കുകയാണ്. നിലവിൽ 5 മുതൽ 8 വരെ ക്ലാസുകളിലായി 85 ആണ്‍കുട്ടികൾ ഇതിനകം പ്രവേശനം നേടിയിട്ടുണ്ട്. വിദ്യാർത്ഥികളും രക്ഷിതാക്കളും സ്കൂളിന്റെ മികച്ച അക്കാദമിക് നിലവാരത്തെയും ശാസ്ത്രീയ പഠനാന്തരീക്ഷത്തെയും ഏറെ സ്വാഗതം ചെയ്തതായി സ്കൂൾ അധികൃതർ അറിയിച്ചു.
പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നതിനായി സ്കൂൾ ഭരണസമിതി പ്രത്യേക സ്വീകരണ പരിപാടിയും സംഘടിപ്പിച്ചു. എല്ലാ പുതിയ വിദ്യാർത്ഥികൾക്കും സ്കൂൾ ബാഗുകളും കുടകളും സൗജന്യമായി വിതരണം ചെയ്തു. കൂടാതെ വിദ്യാർത്ഥികളുടെ പഠനോത്സാഹം വർധിപ്പിക്കുന്നതിനായി വിവിധ സഹപാഠ്യ പ്രവർത്തനങ്ങളും കൗൺസിലിംഗ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
താൽപര്യമുള്ള വിദ്യാർത്ഥികൾക്കായി ആറാം ക്ലാസിൽ ഏതാനും സീറ്റുകൾ കൂടി ഒഴിവുണ്ടെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.





