പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക റേഡിയോളജി ദിനാചരണം വിവിധ പരിപാടികളോടെ നടത്തി. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ റവ.ഡോ.അഗസ്റ്റിൻ കൂട്ടിയാനിയിൽ ഉദ്ഘാടനം ചെയ്തു. ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർ കോമഡോർ ഡോ.പൗളിൻ ബാബു, റേഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ.രാജേഷ് ആന്റണി, ഡോ.രചന ജോർജ്, ന്യൂക്ലിയർ മെഡിസിൻ വിഭാഗം സീനിയർ കൺസൾട്ടന്റ് ബ്രിഗേഡിയർ ഡോ.എം.ജെ.ജേക്കബ്, റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ.സോൺസ് പോൾ, സീനിയർ മെഡിക്കൽ ഫിസിസ്റ്റ് അരുൺദേവ് Read More…
പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ മംഗളാരം സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. വികാരി റവ ഫാ. ജോസഫ് മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. മാർ സ്ലീവാ മെഡിസിറ്റി ജനറൽ മെഡിസിൻ വിഭാഗം സീനിയർ കൺസൾട്ടൻ്റ് ഡോ. ജൂബിൽ ജോസ് , ജെയ്സൺ കളപ്പുര എന്നിവർ പ്രസംഗിച്ചു. ക്യാമ്പിന് ജനറൽ മെഡിസിൻ , പൾമണറി മെഡിസിൻ , ഗൈനക്കോളജി , ഹോമിയോപ്പതി വിഭാഗങ്ങൾ നേതൃത്വം നൽകി.
പാലാ: പുതിയ കെഎസ്ആര്‍ടിസി ബസുകള്‍ വാങ്ങുന്നതിന് 90 ലക്ഷം രൂപാ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചതായി മാണി സി. കാപ്പന് എംഎല്‍എ. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ജില്ലാ കളക്ടര്‍ക്ക് നല്‍കിയെന്നും എംഎൽഎ വ്യക്തമാക്കി. 2026-27 സാമ്പത്തിക വര്‍ഷത്തെ ആസ്തിവികസന ഫണ്ടില്‍ നിന്നും പരമാവധി മൂന്ന് ബസുകള്‍ വാങ്ങുന്നതിന് ഫണ്ട് നല്‍കണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പണം അനുവദിക്കുന്നത്. പാലാ ഡിപ്പോയുടെ നഷ്ടപ്രതാപം വീണ്ടെടുത്ത് ജനോപകാരപ്രദമായ ബസ് റൂട്ടുകള്‍ ആരംഭിക്കുന്നതിനായാണ് പുതിയ ബസുകള്‍ വാങ്ങുന്നത്. ഗതാഗതമന്ത്രി സി.പി. ജോണുമായി Read More…