ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതിന് പിന്നാലെ സ്വർണ വിലയിൽ വൻ വർധന. സ്വർണം, വെള്ളി ഇറക്കുമതി തീരുവ 15 ശതമാനമായാണ് ഉയർത്തിയത്. നേരത്തെ 6 ശതമാനമായിരുന്നു തീരുവ. സ്വർണത്തിന്റെ ഇറക്കുമതി നിയന്ത്രിക്കുന്നതിന്റെ ഭാഗമാണ് തീരുവ ഉയർത്തിയത്.
ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെയാണ് കടുത്ത നടപടികളിലേക്ക് കടന്നിരിക്കുന്നത്.
ഒരു പവന് സ്വര്‍ണത്തിന് 10,200 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 1,23,120 രൂപയായി. ഗ്രാമിന് 1275 രൂപയും കൂടി. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 15,390 രൂപയായി. ഇന്നലെ ഒരു പവന് സ്വര്‍ണത്തിന്റെ വില 1,12,960 രൂപയായിരുന്നു.
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് 960 രൂപ ഉയര്‍ന്നതിന് ശേഷം ഇന്നലെ രാവിലെ പവന് 400 രൂപ കൂടി കൂടിയതിന് ശേഷമാണ് ഇന്ന് വീണ്ടും സ്വര്‍ണവില നിലവിട്ട് ഉയര്‍ന്നിരിക്കുന്നത്. പവന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.





