erattupetta

സ്പ്ലണ്ടർ ബൈക്കിൽ ഈരാറ്റുപേട്ട – ലഡാക് യാത്ര ചെയ്ത് ഈരാറ്റുപേട്ടയിലെ 2 യുവാക്കൾ

ഈരാറ്റുപേട്ട: 25 ദിവസം കൊണ്ട് ഈരാറ്റുപേട്ട – ലഡാക്ക് സ്പ്ലണ്ടർ ബൈക്കിൽ യാത്ര ചെയ്ത് തങ്ങളുടെ സ്വപ്നം സാക്ഷാൽക്കരിച്ച് രണ്ട് യുവാക്കൾ. ഈരാറ്റുപേട്ട തെക്കേക്കര സ്വദേശികളായ തൈപറമ്പിൽ സാഹിർ (26) മഹീൻ (26) എന്നീ രണ്ട് യുവാക്കളാണ് ” 9000 + km ” ഏപ്രിൽ 16 ന് ഈരാറ്റുപേട്ടയിൽ നിന്ന് സ്പ്ലണ്ടർ ബൈക്കിൽ ലഡാക്കിലേക്ക് യാത്ര തുടങ്ങി മെയ് 10 ന് തിരിച്ച് നാട്ടിൽ എത്തിയത്.

ഏപ്രിൽമാസത്തിലെ കനത്ത ചൂടിൽ ലഡാക്കിലേക്ക് യാത്ര തിരിച്ച ഇവർ കശ്‍മീരിലെ തണുപ്പിൽ നിന്നും തിരിച്ചെത്തിയത് നാട്ടിലെ വേനൽ മഴയുടെ ചെറുതണുപ്പിലേക്കാണ്. ഈരാറ്റുപേട്ടയിൽ നിന്നുള്ള ആദ്യ ഈരാറ്റുപേട്ട -ലഡാക്ക് ബൈക്ക് റൈഡേഴ്‌സ് എന്ന ക്രെഡിറ്റ് ഇവർക്ക് സ്വന്തം.

Leave a Reply

Your email address will not be published. Required fields are marked *