ഈരാറ്റുപേട്ട: പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.യുപിയിലെ ലഖിംപൂരില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കു നേരെ കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ചുകയറ്റി ഒന്‍പതുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി കര്‍ഷകര്‍ ഈ മാസം 18 ന് നടത്തുന്ന ട്രെയിന്‍ തടയല്‍ സമരം വന്‍ വിജയമാക്കുo.
ഇതിന്റ മുന്നോടിയായി ഇന്ന് രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കാൻ കര്‍ഷകര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. കര്‍ഷക പ്രക്ഷോഭങ്ങളുടെ ഭാഗമായി നടത്തുന്ന എല്ലാ സമരങ്ങളും വിജയിപ്പിക്കേണ്ടത് രാജ്യത്തിന്റെ നിലനില്‍പ്പിന് തന്നെ അത്യന്താപേക്ഷിതമാണ്.
കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണം. കേന്ദ്രമന്ത്രിയുടെ പിന്‍ബലത്തിലാണ് ആശിഷ് മിശ്ര കര്‍ഷക കൂട്ടക്കുരുതി നടത്തിയത്. അജയ് മിശ്ര കേന്ദ്രമന്ത്രി പദവിയിലിരിക്കേ മകന്‍ പ്രതിയായ കേസന്വേഷണം സ്വതന്ത്രവും സത്യസന്ധവുമായി നടക്കുമെന്നു വിശ്വസിക്കാനാവില്ല.
രാജ്യത്തെ തകര്‍ക്കുന്ന ഫാഷിസ്റ്റ് വാഴ്ചയ്ക്ക് അറുതിവരുത്തുന്നതിന് എല്ലാ വിഭാഗം ജനങ്ങളും കൈകോര്‍ക്കണമെന്നും എസ്.ഡിപി. ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സി.എച്ച് ഹസി ബ് , സെക്രട്ടറി ഹിലാൽ വെള്ളൂ പറമ്പിൽ , എന്നിവർ പറഞ്ഞു.
ബ്രാഞ്ച് തലങ്ങളിൽ നടന്ന പ്രതിഷേധ പരിപാടികൾക്ക് . സി.എച്ച് ഹസീബ്, സഫിർ കുരുവനാൽ, ഹിലാൽ വി.എസ്, സുബൈർ വെള്ളാപള്ളി ൽ , അൻസാരി ഈലക്കയം എന്നിവർ നേത്യ തം നൽകി.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19