പാലാ : മാണി സി കാപ്പന്റെ നാളത്തെ പര്യടന പരിപാടി മാറ്റിവെച്ചു. എഐസിസി നിരീക്ഷകരുടെ നിർദ്ദേശമനുസരിച്ച് നാളെ തിരുവനന്തപുരത്ത് അടിയന്തര യോഗത്തിൽ മാണി സി കാപ്പന് പങ്കെടുക്കേണ്ടതിനാൽ ആണ് പര്യടന പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചിരിക്കുന്നത്.
പാലാ : ആഗോള ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26-ന് പാലാ രൂപത കെ.സി.ബി.സി. മദ്യ-ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ മാസാചരണ പരിപാടികള്‍ക്ക് പാലായില്‍ തുടക്കം കുറിക്കും. 26-ന് വ്യാഴാഴ്ച 11.30 ന് പാലാ അല്‍ഫോന്‍സാ കോളേജിലാണ് രൂപതാതല പരിപാടികളുടെ ഉദ്ഘാടനം നടക്കുന്നത്. രൂപതാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള അധ്യക്ഷത വഹിക്കുന്ന സമ്മേളനം ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. ഫ്രാന്‍സീസ് ജോര്‍ജ്ജ് എം.പി., മാണി സി. കാപ്പന് എം.എല്‍.എ., മുനിസിപ്പല്‍ ചെയര്മാന് Read More…
പാലാ : ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് എന്ന വ്യാജ ആരോപണം ഉന്നയിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമെന്ന് പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപത. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെയാണ് തീവ്ര സംഘടിതരുടെ സമ്മർദ്ദത്തെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് ജനാധിപത്യ രാജ്യത്തിന് നാണക്കേടാണ്. രാജ്യത്ത് ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരെ Read More…
പാലാ: സമാധാനത്തിൻ്റെയും അഹിംസയുടെയും പ്രതീകമാണ് ഗാന്ധിജിയെന്ന് ജോസ് കെ മാണി എം പി പറഞ്ഞു. ഗാന്ധിജയന്തിയോടനുബന്ധിച്ച് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ മൂന്നാനി ഗാന്ധിസ്ക്വയറിൽ സംഘടിപ്പിച്ച അന്താരാഷ്ട്രാ അഹിംസാദിനാചരണവും ഗാന്ധിജയന്തിദിനാഘോഷവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനപരമായ പ്രതിഷേധങ്ങളുടെ മൂല്യം ലോകത്തിനു പകർന്നു നൽകാൻ ഗാന്ധിജിക്കു കഴിഞ്ഞു. അക്രമം കൂടാതെ സ്വാതന്ത്ര്യവും സമാധാനവും കൈവരിക്കാമെന്ന് അദ്ദേഹം ലോകത്തിനു കാണിച്ചു നൽകി. യോജിപ്പുള്ളതും ഉൾക്കൊള്ളുന്നതുമായ ലോകം എന്നതായിരുന്നു മഹാത്മാഗാന്ധിയുടെ ദർശനം. ഗാന്ധിയൻ ദർശനങ്ങൾ എക്കാലവും ലോകത്തെയാകെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ജോസ് കെ Read More…