നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാല,പിണറായി വിജയന്‍ രാജിവെച്ചു. കണ്ണൂരിലെ വസതിയിൽ കഴിയുന്ന മുഖ്യമന്ത്രി തലസ്ഥാനത്തെത്താതെ, പ്രത്യേക ദൂതൻ വഴിയാണ് രാജിക്കത്ത് രാജ്ഭവനിലെത്തിച്ചത്. ഗവര്‍ണര്‍ രാജി സ്വീകരിച്ചു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു.
അതേസമയം, തകര്‍പ്പന്‍ വിജയത്തിനു പിന്നാലെ മന്ത്രിസഭാ രൂപീകരണ ചര്‍ച്ച സജീവമാക്കി യുഡിഎഫ്. മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ കേരളത്തിലേക്ക് എത്തും. ഘടകകക്ഷികളുമായി കോണ്‍ഗ്രസ് ചര്‍ച്ച ഉടന്‍ ആരംഭിക്കും. ഭരണ സംവിധാനം ഉടച്ചു വാര്‍ക്കുമെന്ന് വി.ഡി സതീശന്‍ പറഞ്ഞു.





