ഈരാറ്റുപേട്ട: ആദ്യ 10 റൗണ്ടിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായതോടെ ലീഡ് നില 4230 ആയി ഉയര്‍ത്തി യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എംജെ സെബാസ്റ്റിയന്‍. ഇതോടെ ഈരാറ്റുപേട്ടയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്‌ളാദ പ്രകടനം ആരംഭിച്ചു.
ആദ്യഘട്ടങ്ങളില്‍ പിന്നിട്ടുനിന്ന ശേഷം ശക്തമായ തിരിച്ചുവരവിലൂടെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി നിലവിലെ എംഎല്‍എയും ഇടതുപക്ഷ സ്ഥാനാര്‍ഥിയുമായ അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കലിന് മേല്‍ ലീഡ് നേടിയത്.
മുന്‍ എംഎല്‍എയും ബിജെപി സ്ഥാനാര്‍ഥിയുമായ പിസി ജോര്‍ജ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ബിജെപിക്ക് തിരിച്ചടിയായി.





