മണിയംകുന്ന്: എഫ്സിസി അൽഫോൻസാ ജ്യോതി പ്രോവിൻസ് മണിയംകുന്ന് മഠാഗം സിസ്റ്റർ പോൾ മരിയ (89) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് മഠത്തിൽ ശുശ്രൂഷയ്ക്ക് ശേഷം തിരുഹൃദയ പള്ളിയിൽ. പൂവത്തോട് തട്ടാംപറമ്പിൽ പരേതനായ കുഞ്ഞാപ്പന്റെ മകളാണ്.
കൂട്ടിക്കൽ, ഭരണങ്ങാനം സ്നേഹഭവൻ, കാക്കോളി, കുറിഞ്ഞി, തീക്കോയി, പച്ചിക്കൽ എന്നിവിടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. സഹോദരങ്ങൾ: അച്ചാമ്മ, പാപ്പച്ചൻ, സ്കറിയാച്ചൻ, പരേതരായ ഏലിക്കുട്ടി, മറിയാമ്മ, വർക്കിച്ചൻ, ജോസഫ്, അന്നമ്മ, കുഞ്ഞുറോസ്, കുഞ്ഞ്.





