പാലാ: സാമൂഹിക പ്രവർത്തകൻ പാലാ തെക്കേക്കര മുണ്ടയ്ക്കൽ സന്മനസ്സ് ജോർജ് (ജോർജ് ജോസഫ്-67) അന്തരിച്ചു. ഭൗതീകശരീരം തിങ്കളാഴ്ച (13/04/2026) വൈകിട്ട് 4.30 മുതൽ 6 വരെ പല മുൻസിപ്പൽ ടൗൺ ഹാളിലും വൈകിട്ട് 6 നു ശേഷം ഇടപ്പാടിയിലുള്ള ഭാര്യാ സഹോദരിയുടെ വീട്ടിലും പൊതുദർശനത്തിന് വയ്ക്കുന്നതാണ്.
സംസ്കാര ശുശ്രുഷകൾ ചൊവ്വാഴ്ച (14/04/2026) രാവിലെ 10 മണിക്ക് പാലാ കത്തീഡ്രൽ പള്ളിക്ക് സമീപത്തുള്ള വീട്ടിൽ ആരംഭിച്ച് പാലാ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
ഭാര്യ: പാലാ തൈമുറിയിൽ ലിസി. മക്കൾ: മജ്ജു (ബെംഗളൂരു), അൽഫോൻസ (മാൾട്ട). മരുമക്കൾ: ബിജു റിച്ചാർഡ് പുത്തൻപുരയ്ക്കൽ (ബെംഗളൂരു), ബിബിൻ മാത്യു വലിയകരോട്ട് ആലക്കോട് (മാൾട്ട).





