നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ മോഹൻലാലിന്റെ വസതിയിലായിരുന്നു താമസം. പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. മൂത്തമകൻ പ്യാരിലാൽ 2000 ൽ മരണപ്പെട്ടിരുന്നു. അമ്മയുമായി അതീവ ഹൃദയബന്ധം പുലർത്തിയിരുന്ന മോഹൻലാൽ, തിരക്കുകൾക്കിടയിലും അമ്മയുടെ പരിചരണത്തിനായി സമയം കണ്ടെത്തിയിരുന്നു. മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ വലിയൊരു സ്വാധീനമായിരുന്നു ശാന്തകുമാരി. പല വേദികളിലും അദ്ദേഹം അത് തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ തനിക്ക് ലഭിച്ച ദാദാ സാഹേബ് ഫാൽക്കേ പുരസ്കാര നേട്ടം അമ്മയ്ക്കൊപ്പം പങ്കുവെക്കാൻ സാധിച്ചത് Read More…
പൂഞ്ഞാർ: പനച്ചിപ്പാറ വെട്ടുകാട്ടിൽ പി. ഉണ്ണികൃഷ്ണപണിക്കർ (73) (റിട്ട. സി ആർ പി എഫ് ഉദ്യോഗസ്ഥൻ ) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (തിങ്കളാഴ്ച) വൈകിട്ട് 4 ന് വീട്ടുവളപ്പിൽ. ഭാര്യ: പദ്മിനി (തിരുവനന്തപുരം) മക്കൾ: അനുപമ ( കെ എസ് എഫ് ഇ, ഭരണങ്ങാനം ), അരുൺ ഉണ്ണികൃഷ്ണൻ. മരുമകൻ സുരേഷ് കണ്ണാത്ത്കിഴക്കേപറമ്പിൽ, മാങ്ങാനം.
തീക്കോയി : ഞായർകുളം അന്നമ്മ ദേവസ്യ (കുട്ടിയമ്മ–87) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം തീക്കോയി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. തീക്കോയി അമ്പാട്ട് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ദേവസ്യാച്ചൻ. മക്കൾ: സിസ്റ്റർ സിൽവി (തിരുവനന്തപുരം), മാമച്ചൻ, ലില്ലി, ജോവാൻ, ബെനറ്റ്, ബിനു. മരുമക്കൾ പരേതനായ സണ്ണി വടക്കേമുളഞ്ഞനാൽ (പ്രവിത്താനം), തൊമ്മച്ചൻ കാരമുള്ളിൽ (പയപ്പാർ), സോന ബെനറ്റ് (ചണ്ഡിഗഡ്) മാത്യുച്ചൻ പൊട്ടനാനിയിൽ (പാലക്കുഴി).