പാലാ: കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ മുക്കൂട്ടുതറ സ്വദേശികളായ ജിജി ജോർജ് (51 ) മകൻ ജുവൽ ജിജി ( 12 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 11 മണിയോടെ മുക്കുട്ടു തറ ഭാഗത്ത് വച്ചായിരുന്നു അപകടം.
ചേർപ്പുങ്കൽ: കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്. പരുക്കേറ്റ അതിഥി തൊഴിലാളികൾ ഉത്തർപ്രദേശ് ലക്നൗ സ്വദേശികളായ സനുഖാൻ ( 24) ചാൻബാബു(18) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 11.30യോടെ ചേർപ്പുങ്കൽ ജംക്ഷനു സമീപമായിരുന്നു അപകടം.
പാലാ : ബൈക്കും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരായ പാറമ്പുഴ സ്വദേശികൾ സതീഷ് കുമാർ ( 42), മുരളീദാസ് ( 50) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പെയിന്റിംഗ് ജോലിക്കാരായ ഇവർ ജോലിസ്ഥലത്തേത്ത് രാവിലെ പോകുന്നതിനിടെയാണ് അപകടം. കുമ്മണ്ണൂരിൽ വച്ചാണ് അപകടം ഉണ്ടായത്.
കോട്ടയം: സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. തമിഴ്നാട് സ്വദേശിയായ തങ്കരാജാണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു തങ്കരാജ്. കഴിഞ്ഞ മാസം 24ന് രാത്രിയിലാണ് മദ്യപിച്ച് അമിതവേഗത്തിൽ വാഹനം ഓടിച്ച സിദ്ധാർത്ഥ് പ്രഭു തങ്കരാജിനെ ഇടിച്ചിട്ടത്. തങ്കരാജിന്റെ തലയ്ക്ക് ആയിരുന്നു പരിക്കേറ്റത്. സിദ്ധാർത്ഥിനെ കൂടുതൽ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യും. എംസി റോഡിൽ കോട്ടയം നാട്ടകത്ത് ആയിരുന്നു അപകടം ഉണ്ടായത്. അപകട ശേഷം നാട്ടുകാരുമായും പൊലീസുമായും Read More…