pala

മാർ സ്ലീവാ മെഡിസിറ്റിയിൽ ന്യൂറോ ആൻഡ് സ്പൈൻ സർജറി ക്യാമ്പ് ഏപ്രിൽ 30 വരെ

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ന്യൂറോ ആൻഡ് സ്പൈൻ സർജറി ക്യാമ്പ് ഏപ്രിൽ 30 വരെ നടത്തും. നാഡീവ്യൂഹവും, നട്ടെല്ല് സംബന്ധവുമായ രോ​ഗങ്ങൾക്ക് വി​ദ​ഗ്ധ പരിശോധനയും ചികിത്സയും ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലഭ്യമാണ്.

നട്ടെല്ല് വേദന, ഡിസ്ക് പ്രശ്നങ്ങൾ, തലച്ചോറിലെ വിവിധ രോ​ഗങ്ങൾ, നാഡി സംബന്ധമായ മറ്റ് ബുദ്ധിമുട്ടുകൾ എന്നിവ നേരിടുന്നവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. വി​​ദ​ഗ്ദ ന്യൂറോ ആൻഡ് സ്പൈൻ സർജന്മാർ പരിശോധനയ്ക്ക് നേതൃത്വം നൽകും.

രജിസ്ട്രേഷനും, കൺസൾട്ടേഷനും സൗജന്യമാണ്. തുടർന്നുള്ള ഐ.പി, ലാബ്, റേ‍ഡിയോളജി സേവനങ്ങൾക്ക് കൺസഷനും ഏർപ്പെടുത്തിയിട്ടുണ്ട്. ശസ്ത്രക്രിയ ആവശ്യമുള്ളവർക്കു പ്രത്യേക പാക്കേജുകളും ക്രമീകരിച്ചിട്ടുണ്ട്. ക്യാമ്പിന്റെ സേവനം ആവശ്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.ഫോൺ – 7907742620, 8606966529.

Leave a Reply

Your email address will not be published. Required fields are marked *