general

കാരുണ്യഭവങ്ങൾക്ക് ഈസ്റ്റർ സമ്മാനവുമായി വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവക

വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയുടെ ഈ വർഷത്തെ ഈസ്റ്റർ ആഘോഷം ഏറെ ശ്രദ്ധേയമായി. സമൂഹത്തിലെ നിരാലംബരും നിർധനരുമായ അഗതികളെ സംരക്ഷിക്കുന്ന കാരുണ്യ സ്ഥാപനങ്ങൾക്ക് കൈത്താങ്ങായി വെള്ളികുളം ഇടവകയിലെ സമരിയ, ജെറുസലേം എന്നീ വാർഡുകളുടെ കൂട്ടായ്മയിൽ നിത്യോപയോഗസാധനങ്ങൾ സമ്മാനിച്ചു കൊണ്ടാണ് ഈസ്റ്റർ ആഘോഷം വേറിട്ടതാക്കി മാറ്റിയത്.

“ഈ ചെറിയവരിൽ ഒരുവന് ശിഷ്യൻ എന്ന നിലയിൽ ഒരു പാത്രം വെള്ളമെങ്കിലും കൊടുക്കുന്നവന് പ്രതിഫലം ലഭിക്കാതിരിക്കുകയില്ലെന്ന് സത്യമായി ഞാൻ നിങ്ങളോട് പറയുന്നു” (മത്തായി 10: 42 ) .എന്ന തിരുവചനത്തെ അനുസ്മരിപ്പിച്ചുകൊണ്ട് നടത്തിയ കാരുണ്യ യാത്ര ഹൃദ്യമായ അനുഭവമായിരുന്നു.

ബഹു. അബ്രഹാം കൈപ്പൻപ്ളാക്കൽ അച്ചൻ സ്ഥാപിച്ച ചെത്തിമറ്റത്തെ ദൈവദാൻ സെൻ്റർ, ജൂബിലി ഭവൻ എന്നീ കാരുണ്യ സ്ഥാപനങ്ങൾക്കാണ് ഇടവകയുടെ കൈത്താങ്ങായി ഈസ്റ്റർ സമ്മാനം നൽകിയത്.ലോകമെങ്ങും ഉയിർപ്പിന്റെ സന്തോഷം കൊണ്ടാടുമ്പോൾ സമൂഹത്തിലെ ദരിദ്രരും പാവപ്പെട്ടവരുമായവർക്ക് ഈസ്റ്റർ സന്തോഷം അനുഭവവേദ്യമാക്കുന്ന കരുതലിൻ്റെയും സ്നേഹത്തിൻ്റെയും കാരുണ്യ സ്പർശനമായിരുന്നു ഇത്.

നോമ്പുകാലത്ത് ഇടവകയിലെ ഓരോ കുടുംബകൂട്ടായ്മയും ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നത് വളരെ മാതൃകാപരമാണ് പെസഹാവ്യാഴാഴ്ച പാലാ മരിയസദനത്തിന് പെസഹാഅപ്പം നൽകി സഹായിച്ചതും ഏറെ ശ്രദ്ധേയമായി.

വെള്ളികുളം ഇടവകയിൽ നിന്നും സമാഹരിച്ച നിത്യോപയോഗ സാധനങ്ങൾ ദൈവദാൻ സെൻ്റർ, ജൂബിലി ഭവൻ എന്നീ സ്ഥാപനങ്ങളിലെ സിസ്റ്റർ പ്രേഷിത, സിസ്റ്റർ റോസിറ്റ ,സിസ്റ്റർ സൗമ്യത,സിസ്റ്റർ റോണിയ എന്നിവർക്ക് കൈമാറി. ഫാ.സ്‌കറിയ വേകത്താനം,ജോർജ് പഴേമ്പള്ളിൽ,ജോബി മണ്ണാറാത്ത് ജെസ്സി ഷാജി ഇഞ്ചയിൽ ടോം പ്ലാത്തോട്ടത്തിൽ,ജൂബി വേലിക്കകത്ത്, മാഗി വള്ളിയാംതടത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *