general

പ്ലസ് ടു വിന് A പ്ലസ് കിട്ടിയവർക്ക് അവാർഡു നൽകി വാട്സാപ്പ് ഗ്രൂപ്പ്‌

വേലത്തുശ്ശേരി: 2026 മാർച്ചിലെ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾക്ക് അഭിനന്ദനങ്ങളുമായി വാട്സാപ്പ് കൂട്ടായ്മ. വേലത്തുശ്ശേരി, മാവടി, എവറസ്റ്റ് വളവ് പ്രദേശങ്ങളിലെ മുന്നൂറോളം ആളുകൾ അംഗങ്ങളായ അയല്പക്കം എന്ന പേരിൽ പ്രവർത്തിക്കുന്ന വാട്സാപ്പ് ഗ്രൂപ്പാണ് പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ തീക്കോയി സെന്റ്. മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥികളായ അഞ്ചു ജോഷി അത്യാലിൽ, സിറിയക് സജി പോർക്കാട്ടിൽ എന്നീ കുട്ടികൾക്ക് മൊമെന്റൊയും ക്യാഷ് അവാർഡും നൽകി അഭിനന്ദിച്ചത്.

അഡ്മിൻ പാനൽ അംഗങ്ങളായ റിജോ കാഞ്ഞമല, സന്തോഷ്‌ അമ്പഴത്തിനാക്കുന്നേൽ, ബോബിൻ കുളത്തിനാൽ, രാജീവ്‌ നെല്ലിക്കുന്നേൽ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *