കോട്ടയം: ജില്ലയിൽ വീട്ടിൽ വോട്ട് രേഖപ്പെടുത്തിയത് 11,920 പേർ. 85 വയസു പിന്നിട്ടവരും, ശാരീരിക വെല്ലുവിളി നേരിടുന്നവരുമായ വോട്ടർമാരുടെ (അസന്നിഹിത വോട്ടർമാർ) വിഭാഗത്തിലുള്ളവർ ആണ് വീടുകളിൽതന്നെ വോട്ട് ചെയ്തത്.
ഈ രണ്ടുവിഭാഗങ്ങളിലുമായി 16,562 പേരാണ് വീട്ടിൽ വോട്ടിന് അപേക്ഷ നൽകിയിട്ടുള്ളത്. മാർച്ച് 30ന് ആരംഭിച്ച വീട്ടിൽ വോട്ട് ഏപ്രിൽ മൂന്നിന് (വെളളി) പൂർത്തിയാകും. ഒൻപതു മണ്ഡലങ്ങളിലായി 200 പോളിംഗ് സംഘങ്ങളെയാണ് അസന്നിഹിതരുടെ വോട്ടിംഗിനായി നിയോഗിച്ചിട്ടുള്ളത്.





