ramapuram

സംസ്ഥാനത്തെ മികച്ച സ്കൂൾ ജൈവകൃഷിത്തോട്ടം അവാർഡ് കോട്ടയം ജില്ലയിലെ രാമപുരം SHLP സ്കൂളിന്

​മുഹമ്മ: സരോജിനി-ദാമോദരൻ ഫൗണ്ടേഷന്റെ 17-ാമത് അക്ഷയശ്രീ അവാർഡ് കോട്ടയം ജില്ലയിലെ രാമപുരം എസ്.എച്ച്.എൽ.പി സ്കൂളിന്. സംസ്ഥാനത്തെ മികച്ച സ്കൂൾ ജൈവകൃഷിത്തോട്ടത്തിനുള്ള പുരസ്കാരമാണ് സ്കൂൾ കരസ്ഥമാക്കിയത്. 15,000 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്.

​ആലപ്പുഴ മുഹമ്മയിലെ ഗൗരീനന്ദനം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥി പത്മശ്രീ ജി. ദേവകി അമ്മ അവാർഡ് വിതരണം ചെയ്തു. വിദ്യാർത്ഥികളിൽ കൃഷിയോടുള്ള അഭിരുചി വളർത്തുന്നതിനും ജൈവകൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി പി ടി എ യുടെ നേതൃത്വത്തിൽ
നടത്തുന്ന മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്.

​സരോജിനി-ദാമോദരൻ ഫൗണ്ടേഷൻ രക്ഷാധികാരി ശ്രീ. എസ്.ഡി. ഷിബുലാൽ, മാനേജിംഗ് ട്രസ്റ്റി ശ്രീമതി കുമാരി ഷിബുലാൽ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സി. ലിസാ മാത്യുസ്, പി.ടി.എ പ്രസിഡൻ്റ് ശ്രീ ദീപു സുരേന്ദ്രൻ, പി ടി എ എക്സിക്യൂട്ടിവ് അംഗങ്ങളും, അധ്യാപകരും, കുട്ടി കർഷ പ്രതിനിധികളും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *