politics

യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി വ്യാപാരസ്ഥാപനങ്ങളിൽ വോട്ടർ അഭ്യർത്ഥിച്ച് വനിതാ സ്ക്വാഡ്

യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻറെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പാലാ ടൗണിലെ വ്യാപാരസ്ഥാപനങ്ങളിൽ വോട്ട് അഭ്യർത്ഥിച്ച് വനിതാ സ്ക്വാഡിന്റെ പ്രവർത്തനം.

അധികാരത്തിലെത്തിയാൽ യുഡിഎഫ് ജനങ്ങൾക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന ന്യായ് ഗ്യാരണ്ടികളെ കിറച്ച് വോട്ടർമാർക്ക് അവബോധം നൽകിയാണ് വനിതാ പ്രവർത്തകർ വ്യാപാരസ്ഥാപനങ്ങളിൽ പ്രചരണം നടത്തിയത്.

സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര, വനിതാ വിദ്യാർത്ഥികൾക്ക് ആയിരം രൂപ സ്കോളർഷിപ്പ് എല്ലാ കുടുംബങ്ങൾക്കും സൗജന്യ ആരോഗ്യ ഇൻഷ്വറൻസ്, യുവതി യുവാക്കൾക്ക് സംരംഭം തുടങ്ങുവാൻ 5 ലക്ഷം വരെ പലിശരഹിത വായ്പ എന്നിങ്ങനെയുള്ള ഗ്യാരണ്ടികളാണ് യുഡിഎഫ് അവതരിപ്പിച്ചത്. പൊതുയോഗ യാത്രയുടെ സമാപന വേദിയിൽ രാഹുൽ ഗാന്ധിയായിരുന്നു ഗ്യാരണ്ടികൾ അവതരിപ്പിച്ചത്.

തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ അടക്കമുള്ള വനിതാ സംഘത്തിന് ലാലി സണ്ണി, രജിത പ്രകാശ്, പ്രിൻസി സണ്ണി, അനുപമ വിശ്വനാഥ്, ജ്യോതിലക്ഷ്മി, മിനി റ്റി ജോൺ, ഗോപിക അമ്പാടി, സൗമ്യ സേവ്യർ, ആൻസ് മരിയ ജോസ്, ത്രേസ്യാമ്മ സെബാസ്റ്റ്യൻ, ദീപാ സജി, യമുന കെ കെ, സ്നേഹ തോമസ്, ഷേർളി സാബു, അജിമോൾ മാത്യു, എൽസമ്മ ജോർജ്, അമ്പിളി ജി, ബിന്ദു സതീഷ്, മണിക്കുട്ടി സന്തോഷ്, വിജയകുമാരി, ഷൈനി തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *